അസമിൽ ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി, 7 ആനകൾ ചരിഞ്ഞു; ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റി

cy520520 2025-12-20 21:21:06 views 517
  



ഗുവാഹത്തി∙ അസ്സമിലെ ഹോജായിൽ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (20507) ഇടിച്ച് 7 ആനകൾ ചരിഞ്ഞു. ആനക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തിൽ ട്രെയിനിന്റെ 5 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. ശനിയാഴ്ച പുലർച്ചെ 2:17നാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ഗുവാഹത്തിയിൽനിന്ന് 126 കി.മീ അകലെവച്ചായിരുന്നു സംഭവം.  

  • Also Read വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണം; വിറകുശേഖരിക്കാൻ പോയ ഊരുമൂപ്പൻ കൊല്ലപ്പെട്ടു   


ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. അപകടം നടന്ന ഇടം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലമാണ്. ആനകളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നതിനാലും കോച്ചുകൾ പാളം തെറ്റിയതിനാലും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. പാളം തെറ്റിയ കോച്ചുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ ഗുവാഹത്തിയിൽ എത്തിയശേഷം കൂടുതൽ കോച്ചുകൾ ട്രെയിനിൽ ഘടിപ്പിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. ദുഃഖകരമായ സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അന്വേഷണത്തിന് ഉത്തരവിട്ടു.  

  • Also Read മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ ‌ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...   


‘‘നൂറോളം ആനകൾ റെയിൽവേ ട്രാക്ക് കടക്കുമ്പോഴാണ് ട്രെയിൻ എത്തിയത്. ഇതു കണ്ടതോടെ ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. എന്നാൽ ചില ആനകൾ പാളത്തിൽ കുടുങ്ങി.  ട്രെയിനിലെ 600 യാത്രക്കാരിൽ പാളം തെറ്റിയ കോച്ചുകളിൽ ഉണ്ടായിരുന്നത് 200 പേരാണ്. ഇവരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ യാത്ര തുടങ്ങിയിട്ടുണ്ട്’’ – നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ കപിഞ്ചാൽ കിഷോർ ശർമ്മ പറഞ്ഞു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @thepagetody/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Tragic Train Accident in Assam: Train accident in Assam resulted in the tragic death of seven elephants after being struck by the Rajdhani Express.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137731

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.