തിരുവനന്തപുരം∙ സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണുമായി ബന്ധപ്പെട്ട് ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും പരാതികള്‍ തീരാതെ രാഷ്ട്രീയപാര്‍ട്ടികള്‍. ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. ഫോം നല്‍കിയിട്ടും തന്നെയും ഭാര്യയെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ് പരാതിപ്പെട്ടു. 2002ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്നാണ് ബിഎല്‍ഒ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 1991നു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ കണ്ണാറ എയുപി സ്‌കൂളിലെ 43-ാം വാര്‍ഡില്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ രാജാജി മാത്യു തോമസിന്റെ പേരില്ലെന്നും പരാതി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
- Also Read ‘ആരാണ് ഈ മറ്റുള്ളവര്‍, അപാകത നിറഞ്ഞ വോട്ടർ പട്ടിക’; എസ്‌ഐആറിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
വിതരണം ചെയ്ത 2,78,50,822 എന്യൂമറേഷന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞപ്പോള്‍ 6,45,548 വോട്ടര്‍മാരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. ആകെയുള്ളതിന്റെ 2.32 ശതമാനം വരുമിത്. ഇത്രയും പേരെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 24,08,503 പേരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍-6,49,885, സ്ഥിരമായി താമസം മാറിയവര്‍-8,16,221, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍-1,36,029, മറ്റുള്ളവര്‍-1,60,830 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം.
- Also Read ഗൃഹാതുര ഓർമയുണർത്തുന്ന ട്രാൻസിസ്റ്റർ; കഥകൾക്കൊരു സമയമുണ്ട്; ആ കഥകളിൽ ഈ വിഷയങ്ങൾക്കെവിടെ സ്ഥാനം?
വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന ബിഎല്‍ഒമാരുടെ റിപ്പോര്‍ട്ട് കള്ളത്തരമാണെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ബൂത്തില്‍ ഇത്തരത്തില്‍ 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ.റഹ്മാന്‍ പറഞ്ഞു. എസ്‌ഐആറിന്റെ സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, കരട് പട്ടികയിലെ പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Kerala SIR: Kerala voter list revision faces criticism from political parties due to a large number of voters being removed. |