തിരുവനന്തപുരം ∙ മുന്നണികളുടെ ചങ്കിടിപ്പേറ്റുന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടുമണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ് റൂമുകളില്‍നിന്നു ടേബിളുകളില്‍ എത്തിക്കുക. സ്ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്കു കൊണ്ടുവരും.
- Also Read 15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി രാഹുൽ: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങി
വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിങ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിൽത്തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർഥിയുടെയോ സ്ഥാനാർഥി നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. ടേബിളിൽ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്‌പെഷല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്‌ഷന്‍ ഏജന്റമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
കണ്‍ട്രോള്‍ യൂണിറ്റില്‍നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ത്തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്കു നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക്, അതത് തലത്തിലെ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഓരോ ബൂത്തും എണ്ണിത്തീരുമ്പോൾ വോട്ടുനില തിരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെൻഡ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും ട്രെൻഡിൽ തത്സമയം അറിയാം
- Also Read ‘സംഭാവന പിരിക്കാൻ പാടില്ലെന്നു മാർക്സ് പറഞ്ഞിട്ടുണ്ട്; ശരിയായതും തെറ്റായതുമായ പലതും പറഞ്ഞിട്ടുണ്ട്’
ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെ വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് അതത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്‌ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്
ഫലപ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷിത സൂക്ഷിപ്പില്‍ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പു രേഖകള്‍ സര്‍ക്കാര്‍ ട്രഷറികളുടെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്നതിനായി 13ന് എല്ലാ സര്‍ക്കാര്‍ ട്രഷറികളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി
- Also Read ‘തിരക്കിനിടെ എങ്ങനെ പ്രണയിച്ചെന്ന് രജനി സാർ’; മുത്തുവിലെ ആ വേഷം ജയറാമിന്റെ തീരാസങ്കടം; അപ്രതീക്ഷിതമായി ജീവിതം മാറ്റിയ ‘ദുര്യോധനൻ’
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാല്‍ റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചരണബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ ഉടന്‍ നീക്കം ചെയ്യാന്‍ സ്ഥാനാർഥികളും രാഷ്ട്രീയപാര്‍ട്ടികളും മുന്‍കൈയെടുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവ നീക്കം ചെയ്യും. തുടര്‍ന്ന് അതിനുള്ള ചെലവ് അതത് സ്ഥാനാർഥികളില്‍നിന്ന് ഈടാക്കുകയും അവരുടെ തിരഞ്ഞെടുപ്പ ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും കമ്മിഷന്‍ അറിയിച്ചു. English Summary:
How Kerala Election Counting Process Works: Kerala Local Body Election Results are set to be announced soon as the counting process begins. Stay updated on live results, trends, and winners for Panchayat, Municipality, and Corporation elections across Kerala. |