കൊച്ചി∙ ‘‘മനുഷ്യൻമാർ പല രീതിയിൽ ഉണ്ടെടാ, അയാൾ അങ്ങനെയാണ്, എല്ലാവരും അങ്ങനെയല്ല’’– സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ സ്നേഹത്തോടെ ചേർത്തുനിർത്തി പറഞ്ഞ ഒരു പൊലീസുകാരനെ ഓർത്തെടുക്കുകയാണ് ബെൻജോ ബേബി. കേരള മനഃസാക്ഷിയെ ഞെട്ടിച്ച പൊലീസ് ക്രൂര മർദനത്തിന്റെ ഇര. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ. ഓർമയുടെ കടലാഴങ്ങളിൽ ബെൻജോ മുങ്ങി നിവർന്നു. നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന കെ.ജി.പ്രതാപചന്ദ്രൻ കരണത്തടിച്ച ഭാര്യ ഷൈമോൾ തൊട്ടരികിൽ. വേദനയുടെ തീച്ചൂളകൾ പിന്നിടുമ്പോഴും ചില കനലുകൾ ബാക്കിയാകുന്നു, നീതി തേടാനുള്ള നിശ്ചയ ദാർഢ്യവും.
- Also Read ‘മിന്നൽ പ്രതാപൻ’; താടിരോമങ്ങൾ പിഴുതെടുക്കും, കുനിച്ചു നിർത്തി ഇടിക്കും: പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം
രക്ഷിക്കണേ എന്ന യുവാക്കളുടെ നിലവിളിയിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. ബെൻജോയുടെ സ്ഥാപനത്തിന്റെ സമീപത്തെ ലോഡ്ജിൽ ബഹളമുണ്ടാക്കിയ യുവാക്കളെ പൊലീസ് മർദിച്ചു. ബെൻജോ അത് മൊബൈലിൽ പകർത്തി. കേരളത്തെ ഞെട്ടിച്ച ക്രൂരതയുടെ തുടക്കമായി. നടന്നു തീർത്ത കഠിനവഴികളെക്കുറിച്ച് ബെൻജോയും ഷൈമോളും പറയുന്നു.
- Also Read ‘അവന്‍ മോഷ്ടാവല്ല, രണ്ടു കുഞ്ഞുങ്ങളുണ്ട്, ജീവിക്കാനായിട്ടാണ് ഇവിടെ വന്നത്’– രാമനാരായണിന്റെ ബന്ധു
‘നാടകം കളിക്കാതെടീ’; ആക്രോശിച്ചു, നെഞ്ചിൽ പിടിച്ചു തള്ളി
‘‘ലോഡ്ജിലെ സംഭവം നടന്ന് 2 ദിവസം കഴിഞ്ഞപ്പോൾ പൊലീസ് മഫ്തിയിൽ വീട്ടിലേക്കു വന്നു. ഞാൻ ഗർഭിണിയാണ് സ്കാനിങിന് പോകണം, മുൻകൂട്ടി ബുക്ക് ചെയ്തതായതിനാൽ സ്റ്റേഷനിലേക്കു നാളെ വന്നാൽ മതിയോ എന്നു ചോദിച്ചു. അത് പൊലീസ് അംഗീകരിച്ചില്ല. ഭർത്താവിനെ ജീപ്പിൽ കയറ്റി. ഞാൻ സ്റ്റേഷനിലേക്കു ചെന്നപ്പോൾ ഭർത്താവിനെ എന്റെ മുന്നിൽ വച്ച് മർദിച്ചു. ഞാൻ കരഞ്ഞു നിലവിളിച്ചു. അതിനെയാണ് ബഹളംവച്ചു എന്നു പൊലീസ് പറയുന്നത്. എന്റെ ഭർത്താവിനെ മർദിച്ചപ്പോൾ വേദന തോന്നി. അല്ലാതെ സ്റ്റേഷനിൽ അതിക്രമിച്ചു കയറിയിട്ടില്ല. അതിക്രമിച്ചു കയറുന്നത് തോക്കും കത്തിയും ആയിട്ടല്ലേ? 2 കുട്ടികളുമായാണ് ഞാൻ സ്റ്റേഷനിൽ ചെന്നത്. ഭർത്താവിനെ അടിക്കരുതേ എന്നു പറഞ്ഞപ്പോൾ പ്രതാപചന്ദ്രൻ ‘നാടകം കളിക്കാതെടീ’ എന്നു പറഞ്ഞ് നെഞ്ചിൽ പിടിച്ചു തള്ളി. അപ്പോഴാണ് ഞാൻ തിരിച്ചു ചോദ്യം ചെയ്തത്’’.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
‘‘തീരെ വയ്യാതായി ആശുപത്രിയിൽ പോയപ്പോഴാണ് ഭയന്ന പൊലീസ് എനിക്കെതിരെയും കള്ളക്കേസ് എടുത്തത്. ഞാൻ കുഞ്ഞുങ്ങളെ വലിച്ചെറിയാൻ നോക്കി എന്നു പറഞ്ഞു. വനിതാ പൊലീസിനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞു. അതെല്ലാം തെറ്റാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ട്. ഞാനപ്പോൾ 3 മാസം ഗർഭിണിയായിരുന്നു. സ്റ്റേഷനിലെ വനിതാ പൊലീസുകാർ പ്രതാപന് പിന്തുണ നൽകി. എന്റെ മുടിയിൽ പിടിച്ച് വലിച്ചു. ചിലർ നല്ലവരുണ്ടായിരുന്നു. അവർ മറ്റു പൊലീസുകാരെ പിടിച്ചു മാറ്റി. എന്നെ അടിച്ച വനിതാ പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കും’’– ഷൈമോൾ പറയുന്നു..
ദൈവത്തിന്റെ കയ്യൊപ്പ് പോലെ ദൃശ്യങ്ങൾ, ഭാര്യയുടെ മുന്നിൽ മർദനം
സംഭവത്തെക്കുറിച്ച് ബെൻജോ പറഞ്ഞു തുടങ്ങി. ‘‘ എന്റെ സ്ഥാപനത്തിന്റെ മുൻപിൽ 2 യുവാക്കളെ അറസ്റ്റു ചെയ്തു. രക്ഷിക്കണേ എന്നു പറഞ്ഞു അവർ നിലവിളിച്ചു. ഇടപെടരുതെന്ന് പൊലീസ് പറഞ്ഞു. ഞാൻ വിഡിയോ എടുത്തു. 2 ദിവസം കഴിഞ്ഞ് എന്നെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച ഉടനെ മർദിച്ചു. ഭാര്യ വന്നപ്പോൾ എന്നെ ഉപദ്രവിക്കുന്നതു കണ്ടു. അവരത് ചോദ്യം ചെയ്തു. ഭാര്യ ഗർഭിണിയാണെന്ന് ഞാൻ പറഞ്ഞു. അതിന്റെ വിഡിയോ ഉണ്ട്. പ്രതാപ ചന്ദ്രൻ ഇപ്പോൾ പറയുന്നത് ഷൈമോൾ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നാണ്. ഞാൻ മദ്യപിച്ചിരുന്നു എന്നാണ് പറയുന്നത്. അപ്പോൾ തന്നെ മെഡിക്കൽ എടുത്ത് മദ്യപിച്ചോ എന്നറിയാമല്ലോ?’’.
‘‘എന്നെ അടിച്ചു ലോക്കപ്പിലേക്ക് കയറ്റി. ആരെയും വിളിച്ചു പറയാൻ കഴിഞ്ഞില്ല. സിസിടിവി നോക്കിയാൽ എല്ലാം അറിയാമെന്ന് അവിടെ എത്തിയ മാധ്യമ പ്രവർത്തകരോട് ഞാൻ പറഞ്ഞു. അത് സത്യമായി. ദൈവത്തിന്റെ കയ്യൊപ്പ് പോലെ ദൃശ്യങ്ങൾ കിട്ടി. ആ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോഡ്ജിലെത്തിയ 2 പൊലീസുകാരാണ് ഞാൻ ദൃശ്യങ്ങൾ പകർത്തിയതിനു കേസ് എടുത്തത്. പ്രതാപചന്ദ്രൻ ആ സയമം അവരുടെ കൂടെയുണ്ടായിരുന്നില്ല. സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതാപൻ മർദിച്ചത്. പ്രതാപൻ പറയുന്നത് ഞാൻ ഒളിവിൽ പോയെന്നാണ്. ഞാൻ എങ്ങും പോയില്ല. സ്റ്റേഷനിലെത്തിച്ചപ്പോൾ, പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനു മൂന്നാം പ്രതിയാണെന്ന് പറഞ്ഞു. എഫ്ഐആർ ഉണ്ടോ എന്ന് എന്റെ വക്കീൽ ചോദിച്ചു. അതിനൊന്നും അവർക്ക് മറുപടിയുണ്ടായില്ല. ഭാര്യയ്ക്കെതിരെ എഫ്ഐആർ ഇട്ടിട്ടാണ് എനിക്കെതിരെ കേസെടുത്തത്’’–ബെൻജോ പറയുന്നു.
‘‘ഭാര്യയുടെ മുന്നിൽ വച്ച് അടിച്ചപ്പോൾ ഞാൻ കരഞ്ഞു. അപ്പോൾ വീണ്ടും അടിച്ചു. ഒരു പൊലീസുകാരൻ ബൂട്ട് കൊണ്ട് കാലിൽ ചവിട്ടിവച്ചു. എന്റെ എല്ലുപൊട്ടി. അതിനുശേഷം ലോക്കപ്പില്‍ കയറ്റി. എസിപി വന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു. പല പൊലീസുകാരും വന്ന് സമ്മർദം ചെലുത്തി. പൊലീസുകാരോട് കളിക്കുന്നത് വലിയ പ്രശ്നമാകുമെന്നു പറഞ്ഞു. എടാ മോനേ പൊലീസുമായി കളിക്കാൻ നിൽക്കല്ലെ എന്നു പറഞ്ഞു. അതൊന്നും നോക്കാതെ സത്യസന്ധമായി മുന്നോട്ടുപോയി. മജിസ്ട്രേറ്റിനെ പൊലീസ് തെറ്റിദ്ധരിപ്പിച്ചു. 5 ദിവസം ഞാൻ ജയിലിലായിരുന്നു. നമ്മുടെ ഭാഗത്താണ് ന്യായം എന്നു കണ്ടതിനാലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്’’– ബെൻജോ പറയുന്നു.
മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഹർജി കൊടുത്തിരിക്കുകയാണ് ദമ്പതികൾ. അതിന്റെ സാക്ഷി വിസ്താരം നടക്കുകയാണ്. പൊലീസുകാർ കുറേ ഓഫറുകൾ തന്നതായി ഇവർ പറയുന്നു. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നാണ് തൊടുപുഴ സ്വദേശികളായ ഇരുവരുടേയും തീരുമാനം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ 2024 ജൂൺ 20നായിരുന്നു സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതാപ ചന്ദ്രനെ സസ്പെൻഡ് ചെയ്തു. English Summary:
The Unhealed Wounds: Kerala police brutality case involving Benjo Baby highlights the abuse of power. The incident occurred at the Ernakulam North Police Station, resulting in severe consequences and legal battles for Benjo and his wife. |