റീഫണ്ട് മുതൽ റീ ബുക്കിങ് വരെ: ഇൻഡിഗോ പ്രതിസന്ധി എന്ത്, എടുത്ത നടപടികൾ എല്ലാം അറിയാം

LHC0088 2025-12-10 20:51:19 views 508
  



ന്യൂഡൽഹി∙ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണെങ്കിലും ആദ്യദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ബാധിക്കുന്നതിന്റെ ആഘാതം കുറഞ്ഞിട്ടുണ്ട്. പുതിയ ഡിജിസിഎ നിയമങ്ങൾ പ്രകാരം ഇൻഡിഗോ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നായിരുന്നു ഒരാഴ്ചയിലേറെ നീണ്ട വ്യാപകമായ വിമാന സർവീസ് റദ്ദാക്കലുകളും വൈകലുകളും ഉണ്ടായത്. മിക്ക വിമാനത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഏതാണ്ട് കൃത്യസമയം പാലിച്ചാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ നീണ്ട നിര കുറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരുടെ എണ്ണത്തിൽ സ്ഥിരത കൈവരുന്നുണ്ടെന്നും ഇൻഡിഗോ പറയുന്നു.  

എങ്കിലും, റീഫണ്ട്, റീബുക്കിങ് സൗകര്യങ്ങൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധന തുടങ്ങിയ കാര്യങ്ങളിലും ഇൻഡിഗോ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യുമ്പോൾ എന്ത് പ്രതീക്ഷിക്കണമെന്ന് അറിയാതെ പല യാത്രക്കാരും ആശയക്കുഴപ്പത്തിലാണ്. റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ, അടുത്തിടെ യാത്ര ചെയ്തവരിൽനിന്ന് പ്രായോഗികമായ ഉപദേശം തേടുന്ന യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇൻഡിഗോയിൽ ഉണ്ടായ പ്രതിസന്ധി എന്താണ്? എന്തൊക്കെയാണ് സ്വീകരിച്ച നടപടികൾ ? വിശദമായി അറിയാം.

  • Also Read രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   




ഇൻഡിഗോ എന്താണ് പറഞ്ഞത്?

ദിവസങ്ങളായി നെറ്റ്‌വർക്കിലുടനീളം നേരിട്ട പ്രതിസന്ധികളിൽ പുരോഗതി കൈവരിച്ചതായി ഇൻഡിഗോ ഇന്നലെ പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചുവെന്നും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രകാരം എല്ലാ വിമാനങ്ങളും ക്രമീകരിച്ച നെറ്റ്‌വർക്കിൽ സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും കമ്പനി പറഞ്ഞിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ മിക്കവാറും എല്ലാ ബാഗേജുകളും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും പെട്ടെന്ന് എത്തിക്കാനായി സംഘം പ്രവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.

എത്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്?

1800 ൽ അധികം വിമാനങ്ങൾ സർവീസ് നടത്തുന്നതായി ഇൻഡിഗോ പറയുന്നു. അവരുടെ നെറ്റ്‌വർക്കിലെ 138 സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ. ഇന്ന് ഏകദേശം 1900 വിമാനങ്ങൾ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും എയർലൈൻ അറിയിച്ചു.

റദ്ദാക്കലുകളെയും റീഫണ്ടുകളെയും കുറിച്ച് ഇൻഡിഗോ എന്താണ് പറഞ്ഞത്?

പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയെന്നും വിമാനങ്ങളുടെ കൃത്യനിഷ്ഠ സാധാരണ നിലയിലായെന്നും എയർലൈൻ അറിയിച്ചു.

റീഫണ്ടുകളെക്കുറിച്ച്?

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയാൽ ഉപഭോക്താക്കൾക്ക് വെബ്സൈറ്റിലെ ലളിതമായ പ്രക്രിയയിലൂടെ (ചോദ്യങ്ങളൊന്നും ചോദിക്കാതെ) മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓട്ടമേറ്റഡ് ആക്കിയിട്ടുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി. മുഴുവൻ പണവും തിരികെ നൽകാനും ഫീസുകൾ ഒഴിവാക്കാനും 48 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും ഇൻഡിഗോയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല, വിമാന സർവീസുകൾ 10% കുറയ്ക്കാനും സർക്കാർ ഇൻഡിഗോയോട് നിർദേശിച്ചു. എന്നാൽ അവസാന നിമിഷം മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കേണ്ടി വന്നവർക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് എന്ത് പരിഹാരം ലഭിക്കുമെന്നതിൽ വ്യക്തതയില്ല.

യാത്രക്കാർക്കുള്ള ഇൻഡിഗോയുടെ അറിയിപ്പ്

എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും റീഫണ്ടിനായുള്ള സഹായം അവരുടെ കസ്റ്റമർ സപ്പോർട്ട് ചാനലുകൾ വഴിയും തേടാമെന്നും എയർലൈൻ അറിയിച്ചു.

എന്താണ് ഇപ്പോഴത്തെ ഇൻഡിഗോ വിവാദം?

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം രാജ്യവ്യാപകമായി ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വിവാദം. മുന്നറിയിപ്പില്ലാതെ സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കി.

പെട്ടെന്ന് ഇത്രയധികം സർവീസുകൾ മുടങ്ങാൻ കാരണമെന്ത്?

പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ എഫ്ഡിടിഎൽ (ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്) നിയമങ്ങൾ നടപ്പിലായതാണു പ്രധാന കാരണം. പൈലറ്റുമാർക്കു മതിയായ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ നിയമങ്ങൾ പാലിക്കാൻ ഇൻഡിഗോയ്ക്ക് ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാതെ വന്നതോടെ, ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇൻഡിഗോയുടെ മാനേജ്‌മെന്റ് പിഴവാണിതെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയും കുറ്റപ്പെടുത്തിയിട്ടുണ്ട്.

കേരളത്തെ ഇത് എങ്ങനെയാണ് ബാധിച്ചത്?

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി ഇൻഡിഗോ സർവീസുകൾ റദ്ദാക്കപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കും, ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും പോകേണ്ടിയിരുന്ന മലയാളികൾ, ശബരിമല തീർഥാടകർ, രോഗികൾ എന്നിവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങി.

ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമെന്ത്?

ഇൻഡിഗോ സർവീസുകൾ വ്യാപകമായി റദ്ദാക്കിയതോടെ മറ്റ് വിമാനങ്ങളിൽ തിരക്കേറി. ഈ അവസരം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനേക്കാൾ മൂന്നും നാലും ഇരട്ടി തുക വരെ ചില റൂട്ടുകളിൽ ഈടാക്കിയതായി പരാതിയുണ്ട്. പിന്നീട് കേന്ദ്രം ഇടപെട്ട് പരിധി നിശ്ചയിച്ചു.  

ഡിജിസിഎ എന്ത് നടപടികൾ സ്വീകരിച്ചു?

ഡിജിസിഎ ഇതിനകം അന്വേഷണം തുടങ്ങി. അനിയന്ത്രിതമായ റദ്ദാക്കലുകൾ സേവനത്തിലെ കുറവായി കണക്കാക്കപ്പെടുന്നു. വിമാനക്കമ്പനികൾക്കെതിരെ എൻഫോഴ്സ്മെന്റ് നടപടി എടുക്കാൻ ഡിജിസിഎയ്ക്ക് അധികാരമുണ്ട്.

പുതിയ നിയമങ്ങൾ കൊണ്ടുവന്നത് എന്തിനാണ്?

പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും വിശ്രമസമയം ഉറപ്പാക്കാനാണ് പുതിയ നിയമങ്ങൾ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വിമാനങ്ങൾ പറത്തുന്നത് അപകടകരമാണ്.

ഇന്ത്യൻ വ്യോമയാന മേഖലയിൽ ഈ പ്രതിസന്ധിയുണ്ടാക്കിയ പ്രതിഫലനം എന്താണ്?

ഇൻഡിഗോ ഇന്ത്യയിലെ 60–65% മാർക്കറ്റ് ഷെയർ കൈവശം വച്ച വിമാനക്കമ്പനി ആയതിനാൽ, ഈ വിവാദം ദേശീയ വ്യോമയാന സംവിധാനത്തെ തന്നെ പിടിച്ചുലച്ചു. ഇൻഡിഗോയിലുള്ള യാത്രക്കാരുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. മറ്റു വിമാനക്കമ്പനികൾക്ക് അവസരം ലഭിക്കുകയും ചെയ്തു. അവധിക്കാല സീസൺ, ബിസിനസ് യാത്രകൾ, കണക്റ്റിവിറ്റി തുടങ്ങിയവയെ ബാധിച്ചു. English Summary:
Indigo Crisis Explainer: The IndiGo Crisis, sparked by new DGCA pilot regulations, resulted in widespread flight cancellations and left passengers confused about their rights. This guide details the reasons for the disruption and outlines the measures taken.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133259

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.