search
 Forgot password?
 Register now
search

‘കാക്കുന്നവർ കക്കുന്നവരായി മാറി; ജയിലിൽ കിടക്കുന്ന സഖാക്കൾക്ക് പാർട്ടി സംരക്ഷണം’

deltin33 2025-12-10 20:51:21 views 1049
  



കണ്ണൂർ ∙ രാജ്യാന്തര വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂർ മാതൃകയിലാണ് ശബരിമലയിലെ മോഷ്ണത്തിന് പിന്നിലുള്ളവർ പ്രവർത്തിക്കുന്നതെന്നും കാക്കേണ്ടവർ കക്കുന്നവരായി മാറിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജയിലിലായവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടി  സിപിഎമ്മിൽ നിന്ന് ഉണ്ടായില്ല. ജയിലിൽ കിടക്കുന്ന സഖാക്കൾക്ക് പാർട്ടി സംരക്ഷണം നൽകുന്നു. അവരെ തൊട്ടാൽ കാര്യങ്ങൾ വിളിച്ചു പറയുന്നതുകൊണ്ടാണത് അദ്ദേഹം വിമർശിച്ചു.

  • Also Read ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം   


‘‘ശബരിമല മോഷണക്കേസ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചില്ലായിരുന്നെങ്കിൽ ജയിലിൽ കിടക്കുന്ന സിപിഎം നേതാക്കൾ പിടിയിലാകില്ലായിരുന്നു. കൂടുതൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കോടതി പറഞ്ഞത്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്നാണ് അറിഞ്ഞത്. ശബരിമലയിൽ നഷ്ടപ്പെട്ട കോടികളുടെ മൂല്യമുള്ളവ കണ്ടെത്തണം. അവ തിരികെ കൊടുക്കേണ്ടത് വിശ്വാസികളുടെ ആവശ്യമാണ്.

  • Also Read രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അതുകൊണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ ബാധ്യസ്ഥനല്ല. രാഹുലിനെതിരെ തനിക്ക് ലഭിച്ച പരാതി വ്യക്തമായ നിയമോപദേശത്തിന്റെ പിൻബലത്തിൽ തയാറാക്കിയതാണ്. കൃത്യമായ ആസൂത്രണം അതിന് പിന്നിലുണ്ട്.
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം എഐസിസിയാണ് തീരുമാനിക്കേണ്ടത്. തരൂരുമായി ബന്ധപ്പെട്ട് എഐസിസി അഭിപ്രായം ചോദിച്ചാൽ അപ്പോൾ അറിയിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് നടത്തിയ പരാമർശത്തിൽ നേതാക്കൾ ചർച്ച നടത്തി. പരാമർശത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തിരുത്തിയത്.

തെക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വോട്ടർ പട്ടിക ക്രമീകരിക്കുന്നതിൽ ആപാകത വന്നത് പോളിങ്ങിനെ ബാധിച്ചു. ഒരു വീട്ടിൽ താമസിക്കുന്നവർക്ക് വെവ്വേറെ വാർഡിലാണ് വോട്ടുള്ളത്.

കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് നീതി പൂർവമാക്കാൻ പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിരവധി പരാതികളെത്തി. കണ്ണൂരിൽ ആശങ്കയുണ്ട്. കണ്ണൂരിൽ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയമാണുള്ളത്. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂർവകമായി നടത്താൻ അദ്ദേഹം ഇടപെടണം’’ – സണ്ണി ജോസഫ് ആവശ്യപ്പെട്ടു. English Summary:
Sabarimala Theft Case: KPCC President Sunny Joseph accuses the CPM of protecting jailed members involved in the Sabarimala theft and calls for a thorough investigation into the matter and to find the missing valuable items.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
466581

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com