search
 Forgot password?
 Register now
search

സ്വപ്നങ്ങൾക്ക് വിലക്കില്ല; വോട്ട് തേടി വീൽചെയറിലെത്തും; ജീവിതം തന്നെ സന്ദേശമെന്ന് റീജ

Chikheang 2025-12-3 18:51:19 views 1233
  

    



മുക്കം(കോഴിക്കോട്) ∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ ശാരീരിക പരിമിതികൾ മറികടന്ന് മത്സരിക്കുന്നവരിൽ ഒരാളാണ് മുക്കം നഗരസഭ കയ്യേരിക്കൽ ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി റീജ തെക്കേപൊയിൽ. രാജ്യാന്തര ഭിന്നശേഷി ദിനത്തിൽ ഇത്തരം പരിമിതികൾ ഉള്ളവർക്കുള്ള സന്ദേശം എന്തെന്നു ചോദിച്ചാൽ റീജ മടികൂടാതെ പറയും, ‘‘എന്റെ ജീവിതം തന്നെയാണ് ആ സന്ദേശം’’.     

പത്താം വയസ്സിൽ പോളിയോ രോഗമാണ് റീജയുടെ ചലനങ്ങൾക്കു വിലങ്ങിട്ടത്. റീജയുടെ സ്വപ്നങ്ങൾക്കും മനഃസാന്നിധ്യത്തിനും വിലങ്ങിടാൻ പക്ഷെ രോഗത്തിനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും നീണ്ട ചികിത്സയ്ക്കിടെ അഞ്ചാം ക്ലാസിൽ പഠനം മുടങ്ങി. കൈകളിൽ ചലനം മടങ്ങിയെത്തിയെങ്കിലും കാലുകൾ മനസിനൊപ്പം ചലിച്ചില്ല. വീൽ ചെയറിലായ നാളുകളിലൊന്നിൽ അച്ഛന്റെ മരണവുമെത്തി. പക്ഷാഘാത ബാധിതയായതോടെ അമ്മയുടെ ജോലിയും തടസ്സപ്പെട്ടു.

  • Also Read മാർക്സിനും മാർക്സിസത്തിനും വിട! ബിജെപിക്കായി വോട്ട് പിടിക്കാൻ സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ   


മനക്കരുത്തിൽ പത്താം ക്ലാസും ഹയർസെക്കൻഡറിയും നല്ലമാർക്കോടെ പൂർത്തിയാക്കിയ റീജ ഉപജീവനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് ശങ്കിച്ചു നിൽക്കവേയാണ് ജീവിതസ്വപ്നങ്ങൾ നെയ്തൊരുക്കാൻ തയ്യൽ കൂട്ടായെത്തിയത്. ടൈലറിങ് നേരിട്ടു പോയി പഠിക്കാൻ പറ്റാതിരുന്ന കാലത്ത് വീട്ടിലിരുന്നു കൊണ്ട് പഴയ ഡ്രസുകൾ അഴിച്ചെടുത്ത് അവ എങ്ങനെയാണ് സ്റ്റിച്ച് ചെയ്തതെന്ന് നോക്കിയാണ് റീജ ടൈലറിങ് പഠിച്ചത്. ചെറിയ തയ്യലുകളിൽ തുടങ്ങി പിന്നീട് കൈ കൊണ്ട് നിയന്ത്രിക്കാവുന്ന മെഷീനുമായി മണാശ്ശേരിയിലെ തയ്യൽക്കടയിൽ വരെ എത്തിനിൽക്കുന്ന റീജ ഇന്ന് കടയിൽ അഞ്ചു സ്ത്രീകൾക്ക് കൂടി തൊഴിൽ നൽകി സംരംഭകത്വത്തിലും മാതൃകയാണ്.

  • Also Read തോടിന് അക്കരെയും ഇക്കരെയുമായി വിയറ്റ്നാമും കംബോഡിയയും; ഇവിടെ പാറിക്കളിക്കുന്നത് മൂന്ന് പാർട്ടി കൊടികൾ   

    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പിലേക്ക് എങ്ങനെ എന്ന ചോദ്യത്തിന് റീജ അടങ്ങാത്ത ഒരു മോഹത്തിന്റെ കഥ പറയും. രോഗബാധയിൽ ജീവിതം വഴിമുട്ടിയ കാലം മുതൽ വീട്ടിൽ വോട്ടു തേടിയെത്തുന്നവരും തിരഞ്ഞെടുപ്പു പ്രചാരണത്തിലെ ബഹളങ്ങളും നൽകിയ ആവേശം ചെറുതല്ലെന്ന് റീജ പറയുന്നു. ഒരിക്കലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മോഹം ഉളളിൽ മെല്ലെ വളർന്നു. തന്റെ പരിമിതികളിൽ ആരു മത്സരിപ്പിക്കുമെന്നതായിരുന്നു അക്കാലത്തെ വലിയ ചോദ്യം. സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനവുമായി ഇത്തവണ ബിജെപി പ്രവർത്തകർ എത്തിയപ്പോൾ ആവേശമായി. പത്രിക സമർപ്പിച്ച ദിനം മുതൽ വിജയപ്രതീക്ഷയിൽ വോട്ടർമാരുടെ അനുഗ്രഹം തേടി വീടുവീടാന്തരമുള്ള യാത്രകളിലാണ് താനെന്ന് റീജ പറയുന്നു. എൻഡിഎ പ്രവർത്തകരാണ് കാറിലും മറ്റുമായി റീജയെ വോട്ടർമാർക്ക് അരികിലേക്ക് എത്തിക്കുന്നത്. സമീപപ്രദേശങ്ങളിൽ വീൽചെയറിൽ തന്നെ നേരിട്ടെത്തിയാണ് വോട്ടുതേടൽ.

  • Also Read ‘ആശാ പ്രവർത്തകരെ തൊഴിലാളികളായി അംഗീകരിക്കണം’: കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പ്രിയങ്ക   


വീൽചെയർ ഒരു പരിമിതിയല്ലെന്നും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാകുന്നവർക്ക് ജനങ്ങളുടെ ചെറിയ പ്രശ്നങ്ങൾ പോലും അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളാനും അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും ആകുമെന്ന് നാൽപത്തിയാറുകാരിയായ റീജ പറയുന്നു. സർക്കാർ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ കൂടി താൻ ശ്രമിക്കുമെന്നും റീജ വ്യക്തമാക്കുന്നു. പരിമിതികൾ അവസരമാക്കുകയാണ് വേണ്ടതെന്നു പറയുന്ന റീജ പിന്നിട്ട കുംഭമേളക്കാലത്ത് പ്രയാഗ്‌രാജിൽ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തിയതും വാരണാസിയിൽ സന്ദർശനം നടത്തിയ ഓർമകളും പങ്കുവച്ചു. യാത്രാപ്രേമിയായ റീജ അടുത്തിടെ ധനുഷ്കോടിയിലും സന്ദർശനം നടത്തിയിരുന്നു.

2020 ൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ച ഡിവിഷനാണ് മുക്കത്തെ 27 –ാം ഡിവിഷൻ. വാർഡ് വിഭജനത്തോടെ അതിരുകളിൽ ചെറിയ മാറ്റമുളള ഡിവിഷനിൽ ആത്മവിശ്വാസത്തോടെയാണ് റീജ വോട്ടുതേടുന്നത്. യുഡിഎഫ് സ്വതന്ത്ര കുന്നത്ത്ചാലിൽ ബിന്നി മനോജും എൽഡിഎഫിനു വേണ്ടി സിപിഎമ്മിലെ മനീഷ ഉളളാട്ടിലും സജീവ പ്രചാരണവുമായി ഈ ഡിവിഷനിലുണ്ട്. English Summary:
Reeja Thekkepoyil: Reeja Thekkepoyil is an inspirational candidate contesting in the Mukkam Municipality elections, overcoming physical limitations. Her life story is a message to others, demonstrating resilience and determination.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153509

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com