search

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ വൻ കുറവ്; നേട്ടമായി സർക്കാർ ഇടപെടൽ, മലയോര മേഖലയ്ക്ക് ആശ്വാസം

deltin33 1 hour(s) ago views 207
  

  



ആനകളും പന്നികളും കൂട്ടത്തോടെയെത്തി കൃഷി മുഴുവൻ നശിപ്പിക്കുക, ചിലപ്പോഴൊക്കെ മനുഷ്യ ജീവൻതന്നെ കവരുക... മനുഷ്യനും വന്യജീവികളും തമ്മിലെ സംഘർഷം ഒരുകാലത്ത് കേരളത്തിലെ മലയോര മേഖലകളിൽ പതിവായിരുന്നു. ജീവനും ജീവിതവുമായ കൃഷി വന്യജീവികൾ തിന്നും ചവിട്ടിയും മെതിക്കുമ്പോൾ കർഷകന് ബാക്കി കണ്ണീരും കടവും. എന്നാൽ, കഴിഞ്ഞ ഏറെ മാസങ്ങളായി സ്ഥിതിയാകെ മാറിയിരിക്കുന്നു.

സംസ്ഥാനത്തെ മലയോര മേഖലകളിലെ മനുഷ്യ– വന്യജീവി സംഘര്‍ഷങ്ങൾ ഗണ്യമായി കുറഞ്ഞു. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ ഏറെ കുറവാണ് ഇത്തരം പ്രശ്നങ്ങൾ. കിഫ്ബി പദ്ധതി പ്രകാരം ആയിരം കോടിയിലേറെ രൂപയാണ് സോളര്‍ ഫെന്‍സിങ്ങിനും ട്രഞ്ചുകള്‍ സ്ഥാപിക്കാനുമായി സർക്കാർ ചെലവിട്ടത്.

നേരത്തേ ആന, കടുവ, കുരങ്ങ്, പന്നി എന്നിവയുമായുള്ള നിരന്തര ഏറ്റമുട്ടുലുകളില്‍ വലയാത്ത മലയോരത്തെ കര്‍ഷകരില്ല. ആദ്യമൊക്കെ ഏറുമാടം കെട്ടി കാവലിരുന്നും തീ കാട്ടിയും ഒച്ചവച്ചുമൊക്കെയായിരുന്നു മൃഗങ്ങളെ ഓടിച്ചിരുന്നത്. എന്നാൽ, അവയൊന്നുംതന്നെ ഫലപ്രദമായിരുന്നില്ല. കൃഷി നാശത്തിനുപുറമേ ഓരോ വർഷവും നഷ്ടപ്പെടുന്ന ജീവനുകളുടെ എണ്ണവും കർഷകരുടെ നെഞ്ചിടിപ്പേറ്റി.  

ഈ സാഹചര്യത്തിലായിരുന്നു സർക്കാർ കിഫ്ബി വഴി ഇടപെടൽ നടത്തിയത്. വയനാട് പുല്‍പ്പള്ളിയില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിച്ചത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. സുരക്ഷിതമായ ജീവിതവും പ്രതിസന്ധിയില്ലാത്ത കൃഷിയും ഇതോടെ സാധ്യമായി. കൂടല്‍ക്കടവ് മുതല്‍ പാലോളിച്ചം വരെ സ്ഥാപിച്ച റോപ്പ് ഫെന്‍സിങും കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു.   

പാലക്കാട് വാളയാറിൽ ഉൾപ്പെടെ മുള്‍മുനയിലായിരുന്നു മലയോരവാസികള്‍. കിഫ്ബി പദ്ധതി പ്രകാരം സോളര്‍ വേലികള്‍ സ്ഥാപിച്ചതോടെ പ്രദേശത്തും വലിയ മാറ്റങ്ങള്‍ കൈവന്നു. ഇത്തരം പദ്ധതികളില്ലായിരുന്നെങ്കിൽ നിലവിൽ കൃഷിയേ ഉണ്ടാകുമായിരുന്നില്ലെന്ന് കർഷകർ പറയുന്നു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി ഏറ്റവുമൊടുവില്‍ കിഫ്ബി അനുവദിച്ചത് 574 കോടി രൂപയാണ്. മൃഗങ്ങള്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും അവരുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ഒരുക്കികൊടുക്കാനാണ് ഈ പണം വിനിയോഗിക്കുന്നത്. നവകിരണം പദ്ധതി പ്രകാരം വനാതിര്‍ത്തിയിലുള്ള 818 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഇതിനോടകം സാധിച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
How is Kerala successfully ending the long-standing conflict between farmers and wild animals?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477655