ചേർത്തല ∙ റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷ (62) കൊല്ലപ്പെട്ട കേസിൽ തെളിവു തേടി പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കാടുപിടിച്ചുകിടന്ന കുളം പൊലീസ് വറ്റിച്ചു പരിശോധിച്ചു. എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
- Also Read ഐഷയെ അവസാനം ജീവനോടെ കണ്ട അയൽവാസിയുടെ മൊഴി നിർണായകം; സെബാസ്റ്റ്യനെതിരെ കൂടുതൽ തെളിവുകൾ
ഇന്നലെ രാവിലെയാണ് കേസ് അന്വേഷിക്കുന്ന ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിന്റെ വടക്കുവശത്ത് കാടുപിടിച്ചുകിടന്ന കുളം വറ്റിച്ചു മണ്ണുമാന്തി യന്ത്രമുപയോഗിച്ചു ചെളി കോരി പരിശോധിച്ചത്. കുളത്തിൽ സെബാസ്റ്റ്യൻ ആഫ്രിക്കൻ മുഷി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വളർത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കത്തിച്ചതിനൊപ്പം മത്സ്യങ്ങൾക്ക് ഭക്ഷണമായി കൊടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഈ സംശയം നാട്ടുകാരും ഉയർത്തിയിരുന്നു.
- Also Read വെട്ടിലാക്കി പത്മകുമാറിന്റെ മൊഴി: ശബരിമലയിൽ ഒറ്റയ്ക്ക് തീരുമാനമെടുത്തിട്ടില്ല; എല്ലാം ഭരണസമിതി അറിഞ്ഞു
ഐഷ കൊലപാതകത്തിനു പുറമേ ബിന്ദു പത്മനാഭൻ, ജയ്‌നമ്മ കൊലപാതക കേസുകളിലും മൃതദേഹ അവശിഷ്ടങ്ങളുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ജയ്‌നമ്മ, ബിന്ദു പത്മനാഭൻ കൊലപാതകക്കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി വീടിനു സമീപത്തെ മറ്റു കുളങ്ങൾ പരിശോധിച്ചെങ്കിലും വടക്ക് വശത്തെ കുളത്തിൽ പരിശോധന നടത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ ചേർത്തല പൊലീസ് പരിശോധിച്ചത്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ഐഷ കേസിൽ കഴിഞ്ഞ മാസമാണ് സെബാസ്റ്റ്യനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 2012 മേയ് 12 നാണ് ഐഷയെ കാണാതാകുന്നത്. മൂന്നു മാസം മുൻപ് ഇതിന്റെ പുനർ അന്വേഷണത്തിലാണ് ഐഷയെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ജയ്‌നമ്മ, ബിന്ദുപത്മനാഭൻ, ഐഷ കൊലപാതക കേസുകളിൽ സെബാസ്റ്റ്യൻ റിമാൻഡിൽ കഴിയുകയാണ്. സ്വത്തുക്കൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകങ്ങളെന്ന് പൊലീസ് പറയുന്നു. English Summary:
Aisha Murder Case : The investigation into the murder of Aisha in Kerala, involving the suspect Sebastian. The police investigation explored the possibility of using African catfish to dispose of the body after discovering the remains were burnt to destroy evidence. |