കച്ച് (ഗുജറാത്ത്) ∙ പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. രാത്രി മുഴുവൻ നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്.
അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DeshGujarat എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Love Across the Border: Cross-border love is a complex issue exemplified by the recent arrest of a Pakistani couple attempting to enter India. The couple was apprehended by the BSF while crossing the border, highlighting the challenges and risks associated with such journeys. |