തിരുവനന്തപുരം ∙ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങളിൽ ഇടതു തീവ്രവാദം നിലനിൽക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 വർഷത്തിനിടെ, കേരളത്തിൽ 2 തീവ്രവാദികൾ കീഴടങ്ങി. ഇക്കാലയളവിൽ ഇടതു തീവ്രവാദികളെ കൊലപ്പെടുത്തുകയോ അവരുടെ ആക്രമണത്തിൽ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നു വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ പറയുന്നു.
- Also Read ‘മദ്‌വി ഹിദ്മ അമർ രഹേ’; ഡൽഹിയിലെ ജെൻ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം, പൊലീസിനു നേരെ മുളകു സ്പ്രേ
കേരളത്തിൽ ഏതു ജില്ലയിലാണ് ഇടതു തീവ്രവാദ സാന്നിധ്യമുള്ളതെന്നു മറുപടിയിലില്ല. 2017, 2021 വർഷങ്ങളിൽ ഓരോ തീവ്രവാദികളാണു കേരള പൊലീസിനു മുൻപാകെ കീഴടങ്ങിയത്. കേരളത്തിനു പുറമേ, ബംഗാൾ, ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇടതുപക്ഷ തീവ്രവാദം റിപ്പോർട്ട് ചെയ്തത്.
- Also Read ടിപ്പുവിന്റെ രക്തം സിരകളിലോടിയ അസാധാരണ ചാരവനിത, \“അപകടകാരിയായ തടവുകാരി\“; നാത്‌സിപ്പടയെ വിറപ്പിച്ച നൂർ ഇനായത് ഖാൻ!
ഇക്കാലയളവിൽ ഛത്തീസ്ഗഡ് (748), ജാർഖണ്ഡ് (373), മഹാരാഷ്ട്ര (111), ബിഹാർ (99), ആന്ധ്ര (35), മധ്യപ്രദേശ് (15) എന്നിങ്ങനെയാണ് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടത്. ഇതേകാലയളവിൽ ഛത്തീസ്ഗഡ് ( 619), ജാർഖണ്ഡ് (257), ബിഹാർ (127), ആന്ധ്ര (755), ബംഗാൾ(16), ഒഡീഷ (277), തെലങ്കാന (770), മഹാരാഷ്ട്ര (305) എന്നിവിടങ്ങളിൽ തീവ്രവാദികൾ കീഴടങ്ങി. 9 സംസ്ഥാനങ്ങളിലെ 27 ജില്ലകളിലാണ് ഇടതുതീവ്രവാദം രൂക്ഷം.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Left-Wing Extremism Presence Across 10 States: Left-wing extremism persists in several Indian states, including Kerala. While Kerala has seen surrenders, other states have faced significant casualties, highlighting the ongoing challenge of addressing and mitigating left-wing extremism across affected regions. |