search

എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ?

deltin33 4 hour(s) ago views 592
  



തിരുവനന്തപുരം ∙ രണ്ടു ടേം നിബന്ധനയിൽ അയവു വരുത്തി മന്ത്രിമാരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നു. രണ്ടു ടേം കടുംപിടിത്തം ഉപേക്ഷിക്കുന്നതോടെ, വി.ശിവൻകുട്ടി (നേമം), വീണാ ജോർജ് (ആറന്മുള), ഒ.ആർ.കേളു (മാനന്തവാടി), വി.അബ്ദുറഹിമാൻ (താനൂർ) എന്നിവർക്ക് ഉണ്ടാകാനിടയുള്ള തടസ്സം നീങ്ങി. അനുയോജ്യരായ പകരക്കാർ ഉണ്ടെങ്കിൽ മാത്രമേ ഈ മണ്ഡലങ്ങളുടെ കാര്യത്തിൽ പുനരാലോചന ഉണ്ടാകൂ.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തു വീണ്ടും ജനവിധി തേടുമെന്നാണ് എല്ലാ സൂചനകളും. വെള്ളിയാഴ്ച ചേരുന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇക്കാര്യം ചർച്ച ചെയ്യും. പിബിയിൽനിന്ന് മറ്റാരെങ്കിലും മത്സരിക്കുമോ എന്ന കാര്യത്തിലും ധാരണയാകും. എ.വിജയരാഘവന്റെ പേര് ചർച്ചകളിലുണ്ട്. അങ്ങനെ തീരുമാനിച്ചാൽ മാത്രം അദ്ദേഹത്തിന്റെ ഭാര്യ മന്ത്രി ആർ.ബിന്ദു (ഇരിങ്ങാലക്കുട) മാറിനിൽക്കും. രണ്ടു പേരും ഒരുമിച്ചു മത്സരിക്കാൻ സാധ്യതയില്ല.
What you should read next

  • സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ മത്സരരംഗത്ത്; തിരുവനന്തപുരം മണ്ഡലം ഏറ്റെടുത്തേക്കും Latest News
      

         
    •   
         
    •   
        
       


മന്ത്രിമാരായ പി.രാജീവ് (കളമശേരി), കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), വി.എൻ.വാസവൻ (എറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി.രാജേഷ് (തൃത്താല) എന്നിവർ അതതു മണ്ഡലങ്ങളിൽതന്നെ ജനവിധി തേടും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ സംഘടനാരംഗം ദുർബലമാകുമെന്ന അഭിപ്രായം നേരത്തേ പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മന്ത്രിസഭാ രൂപീകരണത്തിൽ അക്കാര്യം പരിഗണിച്ചില്ല. ആ സമീപനം തുടർന്നാൽ കൂടുതൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരരംഗത്തേക്കു വരാം. ADVERTISEMENT Go AD-FREE

രണ്ടു ടേം നിബന്ധനയുടെ പേരിൽ കഴിഞ്ഞ തവണ മാറിനിന്ന തോമസ് ഐസക് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഒരു മണ്ഡലത്തിൽ മത്സരിച്ചേക്കാനിടയുണ്ട്. 2021ൽ അതുപോലെ മാറിനിന്ന ഇ.പി.ജയരാജൻ സീറ്റ് ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് പുറത്തേക്കു നൽകുന്നത്. രണ്ടു ടേം നിബന്ധന ബാധകമായ കെ.കെ.ശൈലജയ്ക്ക് (മട്ടന്നൂർ) പകരം ജയരാജൻ തന്റെ പഴയ മണ്ഡലത്തിലേക്കു വരുമെന്ന പ്രചാരണമുണ്ടെങ്കിലും ശൈലജയെ മാറ്റിനിർത്തിയാൽ ഉയരാവുന്ന ചർച്ചകളും കണക്കിലെടുക്കേണ്ടിവരും. എൽഡിഎഫ് കൺവീനറായ ടി.പി.രാമകൃഷ്ണനും പേരാമ്പ്രയിൽ രണ്ടു ടേം പിന്നിട്ടു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട എം.സ്വരാജിന്റെ പേര് പൊന്നാനി, നിലമ്പൂർ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടു കേൾക്കുന്നു.

സംസ്ഥാന സെക്രട്ടറിയായതോടെ എം.വി.ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ എം.വി.ജയരാജനെ പരിഗണിച്ചേക്കാം. പി.കെ.ബിജുവിന്റെ പേര് ഒന്നിലേറെ മണ്ഡലങ്ങളിലുണ്ട്. എം.എം.മണി ഒഴിവായാൽ കെ.കെ.ജയചന്ദ്രൻ ഉടുമ്പൻചോലയിൽ വന്നേക്കും. പുത്തലത്ത് ദിനേശൻ, സി.എൻ.മോഹനൻ എന്നീ സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരിക്കാനുള്ള സാധ്യത കുറവാണ്.

മുകേഷിന് സീറ്റില്ല; മേഴ്സിക്കുട്ടിയമ്മയും മത്സരിക്കില്ല ADVERTISEMENT Go AD-FREE

തിരുവനന്തപുരം ∙ സിറ്റിങ് എംഎൽഎമാരെ വീണ്ടും കളത്തിലിറക്കാനാണ് സിപിഎം തീരുമാനമെങ്കിലും കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ സ്ഥാനാർഥിപ്പട്ടികയിൽ കൊല്ലം മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ എം. മുകേഷിന്റെ പേരില്ല. ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹന്റെ പേരാണ് കൊല്ലത്തേക്ക് നിർദേശിച്ചിട്ടുള്ളത്. മുകേഷ് ഒഴികെയുള്ള സിറ്റിങ് എംഎൽഎമാർ പട്ടികയിലുണ്ട്. കുണ്ടറയിൽ കഴിഞ്ഞതവണ പരാജയപ്പെട്ട ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേരില്ല. ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.എൽ.സജികുമാറിന്റെ പേരാണ് പട്ടികയിലുള്ളത്.
What you should read next

  • ‘ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’; 1ാം പ്ലാറ്റ്ഫോമിൽ പ്രതിഷേധം, 3ൽ പരുക്കായി! Latest News
      

         
    •   
         
    •   
        
       


തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി വി.ജോയ് (വർക്കല) ഉൾപ്പെടെ 10 സിറ്റിങ് എംഎൽഎമാരെയും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു.

കെ.ടി.ജലീലിന്റെ സിറ്റിങ് സീറ്റായ തവനൂരിൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവിനെയാണ് പരിഗണിക്കുന്നത്. ജില്ലകളിൽനിന്നുള്ള നിർദേശങ്ങൾ 28നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. തുടർന്ന് വീണ്ടും ജില്ലകളിൽ ചർച്ച നടത്തും. അതിനുശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ പേരുകൾ അന്തിമമാക്കും. ADVERTISEMENT GO AD-FREE

ഉദുമയിൽ എൽഡിഎഫ് സ്ഥാനാർഥിയായി സി.എച്ച്.കുഞ്ഞമ്പുവിനെ വീണ്ടും മത്സരിപ്പിക്കാനും തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി.മുസ്തഫയെ മത്സരിപ്പിക്കാനും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായി. കാസർകോട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാൻ നിർദേശമുണ്ടായി. കാസർകോട് സീറ്റ് നിലവിൽ ഐഎൻഎലിന് അനുവദിച്ചിട്ടുള്ളതാണ്. ഷാനവാസ് ഐഎൻഎലിൽ ചേർന്നോ സ്വതന്ത്രനായോ മത്സരിക്കുന്ന കാര്യം ഐഎൻഎലുമായി ചർച്ച നടത്തും. ഐഎൻഎൽ സമ്മതിച്ചില്ലെങ്കിൽ മഞ്ചേശ്വരത്തേക്കു പരിഗണിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.
JUST IN


  • 1 MINUTE AGO   എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   പരമ്പരാഗത ഫോഗിങ് രീതികൾ പോരാ; കൊതുകിനെ കൊല്ലാൻ ഏജൻസികളുടെ സഹായം തേടാൻ കൊച്ചി കോർപറേഷൻ Ernakulam
      

         
    •   
         
    •   
        
       

  • 50 MINUTES AGO   10 വർഷം കഠിന പരിശീലനം, ഒടുവിൽ അവർ പറഞ്ഞു: ‘നിന്റെ പ്രായം കഴിഞ്ഞു’: പിന്നാലെ ശബ്ദവും പോയി: അസാധാരണം ഈ കൊറിയൻ ഗായികയുടെ തിരിച്ചുവരവ് Entertainment +
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM is preparing to make its ministers contest again by relaxing the two-term condition, clearing the way for V. Sivankutty, Veena George, O.R. Kelu, and V. Abdurahiman. Pinarayi Vijayan is expected to seek re-election from Dharmadam.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477052