തളിപ്പറമ്പ് (കണ്ണൂർ) ∙ ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതാകുകയായിരുന്നു.
- Also Read 2 മണിക്കൂർ ശസ്ത്രക്രിയ, 80 തുന്നലുകൾ; ചതഞ്ഞരഞ്ഞ പാമ്പിനെ രക്ഷപ്പെടുത്തി ഡോക്ടർമാർ
കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിൾ മാപ്പിന്റെ സഹായം തേടുകയായിരുന്നു. കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾ കടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചെരിഞ്ഞ് കുടുങ്ങി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെയും സഹായത്തോടെ വാഹനം വലിച്ചുകയറ്റി. English Summary:
Lost and Stranded: Google Maps leads travelers astray in Kannur, resulting in a vehicle getting stuck in a forest. A fire rescue team came to the rescue after the travelers relied on Google Maps for directions to Pariyaram Medical College. |