deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മനോരമ ഹോർത്തൂസിന് ഇന്നു തുടക്കം; രാവിലെ 11 മുതൽ ചർച്ചാ സെഷനുകൾ, വൈകിട്ട് 6ന് മമ്മൂട്ടി തിരി തെളിക്കും

Chikheang 2025-11-27 06:51:11 views 395

  

  



കൊച്ചി ∙ ചരിത്രത്തിന്റെ തിരയിളക്കങ്ങൾക്കു സാക്ഷിയായ കൊച്ചിക്കായലോരത്ത് മനോരമ ഹോർത്തൂസിന് ഇന്നു തുടക്കം. മലയാള മനോരമയുടെ നേതൃത്വത്തിലുള്ള 4 ദിവസത്തെ സാഹിത്യ–സാംസ്കാരികോത്സവത്തിന് ഇന്നു വൈകിട്ട് 6ന് രാജേന്ദ്രമൈതാനത്തെ വേദിയിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരിതെളിക്കും. ഇന്നു രാവിലെ 11 മുതൽ രാജേന്ദ്ര മൈതാനത്തും സുഭാഷ് പാർക്കിലുമായി വിവിധ സെഷനുകൾ നടക്കും. ഉദ്ഘാടനസമ്മേളനത്തിലേക്കും സെഷനുകളിലേക്കും പ്രവേശനം സൗജന്യമാണ്. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, കൊളംബിയൻ സാഹിത്യകാരി പിലാർ കിൻതാന എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.   

  • Also Read നിലപാടുതറയിലേക്ക് രാഷ്ട്രീയകേരളം; ഹോർത്തൂസ് ഫെസ്റ്റിവലിൽ രാഷ്ടീയ ചർച്ചകൾക്ക് പ്രത്യേക വേദി   


29ന് നടനും രാജ്യസഭാംഗവുമായ കമൽഹാസനും മ‍ഞ്ജു വാരിയരും പങ്കെടുക്കുന്ന സെഷനുണ്ടാകും. 30ന് സമാപനസമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകും. അടുത്ത ഹോർത്തൂസിന്റെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരായ എഴുത്തുകാരും സിനിമാപ്രവർത്തകരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും ശാസ്ത്രകാരന്മാരും കായികതാരങ്ങളും മുന്നോട്ടുവയ്ക്കുന്ന പുതിയ ചിന്തകൾക്ക് ഹോർത്തൂസ് വേദിയാകും.

  • Also Read മനോരമ ഹോർത്തൂസ്: 7 വേദികൾ, ഇന്ന് 47 സെഷനുകൾ; പ്രവേശനം സൗജന്യം   


ഡോ. എം.ലീലാവതി കുറിച്ചു: ‘തായ്ത്തടി’
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഡോ. എം.ലീലാവതി ‘തായ്ത്തടി’ എന്ന വാക്കു കുറിച്ചതോടെ, പദങ്ങൾ തേടിയുള്ള ഹോർത്തൂസ് യാത്ര സഫലമായി സമാപിച്ചു. മേളയുടെ മുഖ്യരക്ഷാധികാരി കൂടിയായ എം.ലീലാവതി തൃക്കാക്കരയിലെ വീട്ടിലിരുന്ന് പ്രിയ വാക്ക് കുറിച്ചുകൊണ്ട് പറഞ്ഞു, ‘മരത്തെ മാത്രമല്ല, അമ്മയെയും ഭൂമിയെയും ജീവിതത്തെയുംതന്നെ അതു സൂചിപ്പിക്കുന്നു. ഇതിനെക്കാൾ ഉചിതമായ ഒരൊറ്റപ്പദം ഞാൻ വേറെ കാണുന്നില്ല’. എഴുതിയ വാക്ക് ലീലാവതി ടീച്ചറിൽനിന്നു ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവനും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറവും ചേർന്നു സ്വീകരിച്ചു. English Summary:
Manorama Hortus 2025: Manorama Hortus is a 4-day literature and cultural festival organized by Malayala Manorama. The event features discussions, celebrity appearances including Mammootty, Mohanlal, Kamal Haasan, and Manju Warrier, and brings together writers, filmmakers, and leaders to share new ideas.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129588