തിരുവനന്തപുരം∙ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനത്തിന് ഇനി മുതല്‍ വിഭവസമൃദ്ധമായ സദ്യ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നല്‍കുക. ഇപ്പോള്‍ നല്‍കുന്ന പുലാവും സാമ്പാറും ഇനിയുണ്ടാകില്ല. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താനും തീരുമാനിച്ചുവെന്ന് ജയകുമാര്‍ പറഞ്ഞു.
- Also Read പത്മകുമാർ വിഷയം ചർച്ചചെയ്യാതെ സിപിഎം ജില്ല കമ്മിറ്റി; അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി.ഗോവിന്ദൻ
ശബരിമല വികസനം ഉറപ്പാക്കാനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കും. ഡിസംബര്‍ 18ന് ബോര്‍ഡും മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും തമ്മില്‍ ചര്‍ച്ച നടത്തും. 26ന് മാസ്റ്റര്‍ പ്ലാന്‍ ഹൈപ്പവര്‍ കമ്മിറ്റിയും ചേരും. അടുത്ത വര്‍ഷത്തെ മണ്ഡലകാല സീസണുള്ള ഒരുക്കം ഫെബ്രുവരി ഒന്നിനു തന്നെ ആരംഭിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കെ.ജയകുമാർ പറഞ്ഞു. English Summary:
Devaswom Board Announces Enhanced Annadanam for Sabarimala Pilgrims: Devaswom Board is also expediting the implementation of the Sabarimala Master Plan to ensure comprehensive development and improved facilities for pilgrims during the next Mandala season. |