യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ് വെളിപ്പെടുത്തിയതും ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ഒരു സ്കൂളിനു സമീപം ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും വാർത്തകളിൽ ഇടം പിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ഒരു സ്കൂളിനു സമീപം ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തി. 20 കിലോയിൽ അധികം വരുന്ന 161 ജെലറ്റിൻ സ്റ്റിക്കുകളാണ് സുല്‍ട്ട് മേഖലയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട്. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (44) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
ചരിത്രപുസ്തകങ്ങളിൽ ‘നല്ല’ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മുഗൾചക്രവർത്തിയായിരുന്ന അക്ബറിനെയോ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെയോ ഇനി മഹാന്മാരായി കാണില്ലെന്നും ആ വിശേഷണം ഒഴിവാക്കിയെന്നും ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ പറഞ്ഞു.
കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. English Summary:
TODAY\“S RECAP 23-11-2025 |