മംഗളൂരു ∙ ബുർഖ ധരിച്ച് തുണിക്കടയിലെത്തി ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. ബി.സി. റോഡിലെ ജ്യോതി സോമയാജി (30)യെയാണ് ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ബി.സി. റോഡിലെ സോമയാജി ടെക്സ്റ്റൈൽസ് ഉടമ കൃഷ്ണകുമാറിനാണ് (38) കുത്തേറ്റത്.
- Also Read ഭർത്താവുമായുള്ള ബന്ധത്തില്‍ അതൃപ്തി, പതുക്കെ ആ ഗുണ്ടയുമായി അടുത്തു, ഗർഭഛിദ്രം; പിന്നാലെ കൊലപാതകം
ബുർഖ ധരിച്ച് ആളെ തിരിച്ചറിയാത്ത രീതിയിൽ തുണിക്കടയിൽ എത്തിയ ജ്യോതി, കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. കൃഷ്ണകുമാറിന്റെ നിലവിളി കേട്ട് ജീവനക്കാർ ഓടിക്കൂടുന്നതിനിടെ ജ്യോതി കടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ജീവനക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. കൃഷ്ണകുമാറും ജ്യോതിയും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ദാമ്പത്യപ്രശ്നവുമായി ബന്ധപ്പെട്ട് കേസുണ്ട്. English Summary:
Mangalore stabbing involves a wife attempting to murder her husband in his textile shop: The attacker, disguised in a burqa, was arrested after the incident, highlighting a troubled domestic relationship. |