തിരുവനന്തപുരം∙ ലയണല്‍ മെസ്സി കേരളത്തില്‍ വരുമോ? ഞങ്ങള്‍ക്ക് ഒന്നും അറിയില്ല, എല്ലാം അറിയുന്നത് മന്ത്രിയുടെ ഓഫിസിനു മാത്രമാണെന്ന് സംസ്ഥാന കായിക വകുപ്പ്. മെസ്സിയെ എത്തിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള കരാറും ഉണ്ടാക്കിയിട്ടില്ല. മെസ്സിയുടെ വരവ് ഏറെ നാളുകളായി നാട്ടിലാകെ ചര്‍ച്ചയാണെങ്കിലും കായികവകുപ്പിന് ഇതേക്കുറിച്ച് ഒന്നും അറിയില്ല.
- Also Read ‘പ്രസിഡന്റിനും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ഉചിതമല്ല; ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കരുത്’
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് അതു സംബന്ധിച്ച വിവരം തങ്ങളുടെ പക്കല്‍ ലഭ്യമല്ലെന്ന് കായിക വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്. ഏതൊക്കെ തീയതികളിലാണ് മെസ്സിയും അര്‍ജന്റീനയും വരിക, ഏതു സ്‌റ്റേഡിയത്തിലാണ് കളിക്കുക, ആരാണ് എതിര്‍ടീം, എത്രയാണ് ടിക്കറ്റ് നിരക്ക് തുടങ്ങിയ ചോദ്യങ്ങള്‍ കായിക മന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ടെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
- Also Read മുൻ എംഎൽഎ അനിൽ അക്കര വീണ്ടും പഞ്ചായത്തിലേക്ക്; അടാട്ട് നിന്ന് ജനവിധി തേടും
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പില്‍നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു മാത്രമാണ് വകുപ്പിന് ആകെ അറിയുന്നത്. ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് തുക ചെലവഴിച്ചിരിക്കുന്നത്. 2025 ജനുവരി ഏഴിനു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്വകാര്യ കമ്പനിയെ സ്‌പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും സ്വകാര്യ കമ്പനിയും തമ്മില്‍ ഒരു തരത്തിലുള്ള കരാറും ഇല്ലെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
അതേസമയം, കരാര്‍ ലംഘിച്ചതിന്റെ പേരില്‍ ഏപ്രില്‍ 15നും 30നും സ്വകാര്യ കമ്പനിക്കു സര്‍ക്കാര്‍ നോട്ടിന് നല്‍കിയതായി മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മെസ്സിയുടെ വരവിനെക്കുറിച്ച് കായിക വകുപ്പിനെ തന്നെ ഇരുട്ടില്‍നിര്‍ത്തിയാണ് കായികമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചതെന്നാണ് കായിക വകുപ്പില്‍നിന്നു ലഭിക്കുന്ന മറുപടി വ്യക്തമാക്കുന്നത്. English Summary:
Lionel Messi Kerala visit: Lionel Messi Kerala visit is currently uncertain, according to the Kerala Sports Department. Despite discussions and expenses incurred, there\“s no formal agreement in place for bringing Messi to Kerala, leaving many questions unanswered. |