മഞ്ചേരി∙ പതിനൊന്നു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും കഠിന തടവും 10.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയെയാണ് ജഡ്ജ് എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. 2022ലും 2023ലുമായി പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
- Also Read താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; ഗതാഗത തടസ്സം
അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം.അബ്ബാസ് അലിയാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.
- Also Read പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പിലും നാൽപതു വര്‍ഷം വീതമാണ് കഠിന തടവ്. രണ്ടു ലക്ഷം വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവും അനുഭവിക്കണം.
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
ഇതിനു പുറമെ പോക്‌സോ ആക്ടിലെ 9 എം, 9 എന്‍, ഐപിസി 506 എന്നീ വകുപ്പുകളില്‍ അഞ്ചു വര്‍ഷം വീതം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. കുട്ടിയെ മര്‍ദിച്ചതിന് ഒരു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവും ശിക്ഷ വിധിച്ചു. English Summary:
Father Sentenced to 178 Years for Child Sexual Abuse in Kerala: POCSO Court Manjeri sentences father to 178 years imprisonment and a fine of 10.75 Lakhs in Kerala. The man was convicted for sexually abusing his 11-year-old daughter, leading to the significant verdict. |