search

ഇതു കണ്ടിട്ട് അപകടമാണെന്ന് തോന്നുന്നില്ലേ? ടൗണിൽ ഭീഷണി ഉയർത്തി 11കെവി വൈദ്യുത പോസ്റ്റ്

deltin33 1 hour(s) ago views 314
  



അടിമാലി ∙ ടൗണിൽ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ അപകടഭീഷണി ഉയർത്തി 11കെവി വൈദ്യുത പോസ്റ്റ്. ദേശീയ പാതയിൽ ഹിൽഫോർട്ട് ജംക്‌ഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിനോടു ചേർന്നു നിൽക്കുന്ന വൈദ്യുത പോസ്റ്റാണ് അപകടാവസ്ഥയിലായത്. ഏതുനിമിഷവും നിലംപൊത്തി അപകടം ഉണ്ടാകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലത്തുനിന്ന് 10 അടിയോളം ഉയരത്തിൽവച്ച് വളഞ്ഞു നിൽക്കുകയാണ് പോസ്റ്റ്.
  

11കെവി വൈദ്യുത ലൈൻ കൂടാതെ ഒട്ടേറെ എൽ‌ടി ലൈനുകളും കടന്നുപോകുന്നത് കാലഹരണപ്പെട്ട നിലയിലുള്ള ഇരുമ്പു പോസ്റ്റിലാണ്. അടിയന്തരമായി പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ ബോർഡ് അധികൃതർ തയാറായില്ലെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയാണ്. English Summary:
Adimali bus stand accident is a growing concern as an 11kV electric pole near the busy junction poses a significant risk. This dilapidated iron pole, leaning at a dangerous angle, carries high and low voltage lines, and immediate replacement by authorities is crucial to prevent a potential disaster.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
475474