കണ്ണൂർ∙ സംസ്ഥാനമൊട്ടുക്ക് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ യാതൊരു ആരവവും ഇല്ലാതെ കണ്ണൂർ ജില്ലയിലെ രണ്ട് പ്രദേശങ്ങളും കണ്ണൂരിൽ തന്നെയുള്ള കേന്ദ്രഭരണ പ്രദേശവും. മട്ടന്നൂർ, കണ്ണൂർ കന്റോൺമെന്റ്, കേന്ദ്രഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കാത്തത്. കണ്ണൂർ ജില്ലയിലാണെന്ന് പറയാമെങ്കിലും മാഹി പുതുച്ചേരിയുടെ ഭാഗമാണ്. കണ്ണൂർ നഗരത്തിലുള്ള കന്റോൺമെന്റ് ഏരിയ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മട്ടന്നൂർ നഗരസഭയിലേക്ക് 2027ലാണ് തിരഞ്ഞെടുപ്പ് നടക്കുക. കണ്ണൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ തീ പാറാൻ തുടങ്ങുമ്പോൾ ഈ മൂന്ന് സ്ഥലങ്ങളിലുള്ളവർക്ക് ഇതൊന്നും ബാധകമായിരിക്കില്ല.
- Also Read എസ്ഐആറിൽ ജാഗ്രതയോടെ കോൺഗ്രസ്; വോട്ടുറപ്പിക്കാൻ ബൂത്തുതല ഏജന്റുമാരെ നിയമിക്കും
തിരഞ്ഞെടുപ്പില്ലാതെ മാഹി
19 വർഷമായി മാഹിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ട്. കണ്ണൂർ ജില്ലയിലെ ന്യൂമാഹിയുമായും കോഴിക്കോട് ജില്ലയിലെ അഴിയൂരുമായും അതിർത്തി പങ്കിടുന്ന സ്ഥലമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി. 1968 നു ശേഷം മാഹിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കാട്ടി അഭിഭാഷകനായ ടി. അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയെത്തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. അങ്ങനെ 38 വർഷത്തിനുശേഷം 2006ലാണ് അവസാനമായി മാഹിയിൽ തിരഞ്ഞെടുപ്പ് നടന്നത്. ആ കൗൺസിലിന്റെ കാലാവധി 2011ൽ അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടന്നില്ല. അശോക് കുമാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതോടെ 2018ൽ തിരഞ്ഞെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കാത്തതിനാൽ അശോക് കുമാർ വീണ്ടും കോടതിയെ സമീപിച്ചു. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ വീണ്ടും കോടതി ഉത്തരവിടുകയായിരുന്നു. 2021ൽ രണ്ട് പ്രാവശ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പുതുച്ചേരിയിലെ പ്രതിപക്ഷ നേതാവും എംഎൽഎമാരും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ തിരഞ്ഞെടുപ്പ് നീണ്ടു. നിലവിൽ മാഹി അഡ്മിനിസ്ട്രേറ്ററാണ് ഭരണം നിയന്ത്രിക്കുന്നത്. എൻആർ കോൺഗ്രസ്, എഡിഎംകെ, ഡിഎംകെ, ബിജെപി തുടങ്ങിയ പാർട്ടികളാണ് പുതുച്ചേരിയിൽ ഏറ്റുമുട്ടുന്നതെങ്കിൽ അതിൽനിന്നു വ്യത്യസ്തമായി കോൺഗ്രസും സിപിഎമ്മും ബിെജപിയുമാണ് മാഹിയിൽ ഏറ്റുമുട്ടാറ്.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
തദ്ദേശമായില്ല കന്റോൺമെന്റ്
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശമുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിലേതുപോലെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലമാണ് കണ്ണൂർ കന്റോൺമെന്റ് ഏരിയ. കണ്ണൂർ നഗരത്തിനകത്തു തന്നെയാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കന്റോൺമെന്റ് ഏരിയയുള്ളത്. എന്നാൽ കണ്ണൂർ കോർപറേഷനിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കന്റോൺമെന്റിൽ തിരഞ്ഞെടുപ്പ് നടക്കാറില്ല.
- Also Read പി.പി. ദിവ്യയ്ക്ക് സീറ്റില്ല, അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്; കണ്ണൂരിൽ മുൻ ഭരണസമിതിയിലെ 15 പേർക്കും സീറ്റില്ല
1938ലാണ് കണ്ണൂർ കന്റോൺമെന്റ് രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമാണ് കന്റോൺമെന്റ് സൈന്യത്തിന്റെ അധീനതയിലായത്. അയ്യായിരത്തിലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. 2000 പേർ മലയാളികളാണ്. അഞ്ച് വർഷം കൂടുമ്പോഴാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആറു വാർഡുകളിലായി വിവിധ പാർട്ടികൾ മത്സരത്തിനിറങ്ങും. 12 അംഗ ഭരണസമിതിയിൽ ആറു പേർ തിരഞ്ഞെടുക്കപ്പെടുന്നവരും 5 പേർ സൈന്യത്തിൽനിന്നുള്ളവരുമാണ്. ഒരാൾ ജില്ലാ കലക്ടറുടെ പ്രതിനിധിയുമായിരിക്കും. കമാൻഡിങ് ഓഫിസറാണ് പ്രസിഡന്റായി വരുന്നത്. ജനപ്രതിനിധികളിൽനിന്ന് തിരഞ്ഞെടുക്കുന്ന ആൾ വൈസ് പ്രസിഡന്റാകും. പഞ്ചായത്ത് ഭരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് പോലെയാണ് കന്റോൺെമന്റിലും ഭരണം. എന്നാൽ ഭരണ ഭാഷ ഇംഗ്ലിഷും ഹിന്ദിയുമാണ്.
- Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
സെന്റ് ആഞ്ചലോസ് കോട്ടയും പയ്യാമ്പലം ബീച്ചിന്റെ ഒരു ഭാഗവും ഉൾപ്പെടുന്ന കണ്ണൂരിന്റെ സുപ്രധാന സ്ഥലം കന്റോൺമെന്റിലാണ്. ഇന്ത്യയിലെ കന്റോൺമെന്റുകൾ തദ്ദേശ സ്ഥാപനങ്ങളിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകൾ പരിഹരിക്കുന്നത് നീണ്ടുപോയതോടെ കണ്ണൂർ കന്റോൺമെന്റിലെ തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലാണ്. 2015 ജനവരിയിലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. കന്റോൺമെന്റ് കണ്ണൂർ കോർപറേഷനിൽ ലയിപ്പിക്കാനുള്ള നടപടികൾ പല കാരണങ്ങൾ കൊണ്ട് ഇഴഞ്ഞുനീങ്ങുകയാണ്.
വ്യത്യസ്തമായ മട്ടന്നൂർ
മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രണ്ടുവർഷം കൂടി കഴിയണം. 2027 സെപ്റ്റംബറിലാണ് നഗരസഭയിലേക്ക് വോട്ടെടുപ്പ് നടക്കുക. 1991ലാണ് എൽഡിഎഫ് സർക്കാർ മട്ടന്നൂരിനെ നഗരസഭയാക്കിയത്. എന്നാൽ പിന്നീട് വന്ന യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കി. ഇതിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. കോടതി തീരുമാനം സ്റ്റെ ചെയ്തു. ഇതോടെ പഞ്ചായത്തും നഗരസഭയുമല്ലാതായ മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വന്നു. വീണ്ടും എൽഡിഎഫ് സർക്കാർ വന്നശേഷം 1997ലാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടന്നത്. പിന്നീട് ഓരോ അഞ്ച് വർഷം കൂടുമ്പോഴും മട്ടന്നൂരിൽ മാത്രം തിരഞ്ഞെടുപ്പ് നടത്തും. തിരഞ്ഞെടുപ്പില്ലെങ്കിലും അടുത്ത പ്രദേശങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂരിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. English Summary:
Kerala\“s Election-Free Zones Explained: Kerala elections have areas like Mahe, Kannur Cantonment, and Mattannur without elections. These regions have unique circumstances preventing participation in the current election cycle, while the rest of the state prepares for local governance changes. |