കൊച്ചി∙ ഫോർട്ട്കൊച്ചി കാണാനെത്തിയ ഉന്നത എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ റേയ്ബാൻ സൺ ഗ്ലാസ് മോഷണം പോയതിന് 4 മണിക്കൂറിനുള്ളിൽ തുമ്പുണ്ടാക്കി പൊലീസ്. അതും ഫോർട്ട്കൊച്ചിയിൽ നിന്ന് 62 കിലോമീറ്റർ അകലെ തൃശൂർ കൊടകരയിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്ന്. സ്ക്വാഡ്രൻ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിൻ കുര്യാക്കോസിന് ഫ്ലൈയിങ് യൂണിഫോമിന്റെ ഭാഗമായി എയർഫോഴ്സ് അനുവദിച്ചതാണു സൺഗ്ലാസ്.
- Also Read കടലിനടിയിൽ ഇതാദ്യമായി കണ്ടെയ്നർ സാന്നിധ്യം; എംഎസ്‌സി എൽസ 3 കപ്പലിന്റെ ഭാഗം കോവളത്ത് കണ്ടെത്തി
5ന് ഉച്ചയ്ക്ക് 2.30ന് ബന്ധുക്കൾക്കൊപ്പം റസ്റ്ററന്റിൽ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സൺഗ്ലാസ് മോഷണം പോയത്. വൈകിട്ട് 6ന് പരാതി നൽകി. അന്വേഷണത്തിനായി ഇൻസ്പെക്ടർ എം.എസ്.ഫൈസൽ, എസ്ഐ അഞ്ജന, സീനിയർ സിപിഒമാരായ കെ.സി.മഹേഷ്, സബീർ ബഷീർ എന്നിവർ രംഗത്തിറങ്ങി. റസ്റ്ററന്റിൽ നിന്ന് ലഭിച്ചതു മോഷ്ടാവിന്റെ അവ്യക്തമായ സിസിടിവി ദൃശ്യം മാത്രം. വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയ മോഷ്ടാവ് ശുചിമുറി ഉപയോഗിക്കാനാണു റസ്റ്ററന്റിൽ കയറിയതെന്നും വ്യക്തമായി.
പിന്നെ, ഇത്തരം സംഘങ്ങൾ എത്തുന്ന വാനുകളെ ചുറ്റിപ്പറ്റിയായി അന്വേഷണം. റസ്റ്ററന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരു വാനിന്റെ റജിസ്ട്രേഷൻ നമ്പർ ലഭിച്ച പൊലീസ് ഇതിന്റെ ഡ്രൈവറെ ബന്ധപ്പെട്ടു മോഷ്ടാവിന്റെ ദൃശ്യം കൈമാറി. യുവാവ് തന്റെ വാഹനത്തിലുണ്ടെന്നും കണ്ണട ഇയാളുടെ പക്കലുണ്ടെന്നും ഡ്രൈവർ വിവരം നൽകി. ഇതോടെ, വാഹനം കൊടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു യുവാവിനെ പിടികൂടി. ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാർഥിയായിരുന്നു പ്രതി. ഇയാളുടെ ഭാവിയെ കരുതി കേസെടുക്കരുതെന്ന് ഷെറിൻ ആവശ്യപ്പെട്ടു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Malayali Air Force Officer\“s Stolen Sunglasses: Stolen Sunglasses recovered quickly by Kochi Police. The sunglasses, belonging to an Air Force officer, were stolen in Fort Kochi and recovered within hours in Kodakara, showcasing the effectiveness of the police investigation. The team was able to quickly recover the stolen sunglasses and apprehend the suspect, thanks to the CCTV footage and the cooperation of a van driver. |