കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 25 സീറ്റിൽ സിപിഎം 16 സീറ്റിലും സിപിഐ 3 സീറ്റിലും ആർജെഡി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), എൻസിപി, കോൺഗ്രസ് (എസ്), ഐഎൻഎൽ എന്നിവർ ഒരോ സീറ്റിലും മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17, 18 തീയതികളിലായി എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.
- Also Read കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനം: യുഡിഎഫിന് കീറാമുട്ടിയായി ലീഗിന്റെ കടുംപിടുത്തം, ചർച്ചകൾ വഴിമുട്ടി
കരിവെള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴീക്കോട്, കല്ല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് സിപിഎം മത്സരിക്കുക. കോളയാട്, കുറുമാത്തൂർ, മാട്ടൂൽ എന്നിവിടങ്ങളിൽ സിപിഐ സ്ഥാനാർഥികൾ മത്സരിക്കും. പടിയൂർ– കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജനതാദൾ (എസ്), കൊളവല്ലൂർ- ആർജെഡി, കൊട്ടിയൂർ-എൻസിപി, നടുവിൽ-കോൺഗ്രസ് (എസ്), കൊളച്ചേരി-ഐഎൻഎൽ എന്നിങ്ങനെയാണ് മത്സരിക്കുക. സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
- Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’
5 വർഷത്തെ ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം മികവുറ്റതായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. സ്കൂളുകളിൽ മികച്ച വിജയം നേടുന്നതിന് ശ്രദ്ധേയമായ ഇടപെടൽ നടത്തി. തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. ഇത്തവണയും മികച്ച വിജയം നേടാൻ സാധിക്കും. വാർഡ് തലം വരെയുള്ള ജനകീയ കൺവെൻഷൻ 18ന് പൂർത്തിയാക്കും. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ അതത് പാർട്ടികൾ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
കൺവീനർ എൻ. ചന്ദ്രൻ, സി.പി.സന്തോഷ് കുമാർ, ജോയി കൊന്നക്കൽ, വി.കെ. ഗിരിജൻ, പി.കെ. രവീന്ദ്രൻ, ബാബു ഗോപിനാഥ്, കെ. മനോജ് ഡി. മുനീർ, എ.ജെ. ജോസഫ്, ഷാജി ജോസഫ്, എസ്.എം.കെ. മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. English Summary:
LDF Kannur District Panchayat seat sharing: for the upcoming elections has been finalized, with CPM contesting 16 of the 25 seats, CPI taking 3, and other alliance partners one each. Candidates will be announced within two days, followed by nominations on the 17th and 18th, as the front expresses confidence in securing a significant victory. |