ന്യൂഡൽഹി∙ കറുത്ത മാസ്ക് വച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി റിപ്പോർട്ട്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ഈ ദൃശ്യത്തിലുണ്ട്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് വിവരം.
- Also Read ചോരയിൽ കുതിർന്ന് ചെങ്കോട്ട; ചിതറിത്തെറിച്ച് ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും, ഭയാനക ദൃശ്യങ്ങൾ
ട്രാഫിക്ക് സിഗ്നൽ കാരണം കാർ നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
- Also Read സ്ഫോടനം ഡൽഹിയുടെ ഹൃദയഭാഗത്ത്, അതിസുരക്ഷാ മേഖലയിൽ
കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നാണു വിവരം. കഴിഞ്ഞമാസം 29നാണ് ഇയാൾ വാഹനം വാങ്ങിയത്. ബോംബ് സ്ഫോടനത്തിനു പിന്നാലെ ഡൽഹിയിലെ സുരക്ഷ വർധിപ്പിച്ചു. മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഷോപ്പിങ് മാളുകൾ, ആരാധനാലയങ്ങൾ, മറ്റ് തിരക്കേറിയ മേഖലകൾ എന്നിവിടങ്ങളിൽ പരമാവധി പൊലീസ് വിന്യാസം ഉറപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കാൻ ജനങ്ങൾക്കും നിർദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, വ്യാജ ചിത്രങ്ങൾ തുടങ്ങിയവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ റേഞ്ച് ഐജിപിമാരോടും പൊലീസ് കമ്മിഷണർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
രാജ്യാതിർത്തികളിലും സുരക്ഷ ശക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നടക്കുന്ന ബിഹാറിൽ ഇന്ത്യ–നേപ്പാൾ അതിർത്തിയിലും ജമ്മു കശ്മീരിലും ഉൾപ്പെടെ സുരക്ഷാ സൈന്യത്തിന്റെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടുമെന്ന് ചാന്ദ്‌നി ചൗക്ക് ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ഭാർഗവ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മറ്റു മാർക്കറ്റുകൾക്കും പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
LIVE UPDATES
SHOW MORE
English Summary:
Bomb Blast: Delhi ecurity breach investigation is underway following a car bomb scare near Red Fort. |