ജറുസലം ∙ ഗാസ വെടിനിർത്തൽ കരാർ സങ്കീർണമായ രണ്ടാം ഘട്ടത്തിലേക്കു കടക്കാനിരിക്കെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജറീദ് കഷ്നർ ഇസ്രയേലിലെത്തി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേൽ നിയന്ത്രണത്തിലുള്ള തെക്കൻ ഗാസയിലെ റഫായിൽ കുടുങ്ങിയ ഇരുനൂറോളം ഹമാസ് അംഗങ്ങൾ ആയുധംവച്ചു കീഴടങ്ങണമെന്ന ആവശ്യം പലസ്തീൻ സംഘടന തള്ളിയതാണ് നിലവിലെ പ്രതിസന്ധി. പ്രശ്നം തീർക്കാൻ മധ്യസ്ഥരാജ്യങ്ങൾ ഇടപെട്ടിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങൾക്ക് തുർക്കിയും രംഗത്തുണ്ട്.
യുദ്ധാനന്തര ഗാസയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള രാജ്യാന്തര സേനയിൽ അംഗമാവില്ലെന്ന് യുഎഇ വ്യക്തമാക്കി. സേനയ്ക്കു കൃത്യമായ ചട്ടക്കൂടാവാത്ത സാഹചര്യത്തിലാണിത്. എന്നാൽ, സമാധാനശ്രമങ്ങളിലും സഹായമെത്തിക്കുന്നതിലും പങ്കാളിത്തം തുടരും. അതിനിടെ, 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൂടി ഇസ്രയേൽ കൈമാറി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @jaredkushner എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Jared Kushner visits Israel for discussions with Benjamin Netanyahu: The refusal of Hamas members in Rafah to surrender complicates the situation, while diplomatic efforts continue. The UAE has declined to participate in the international security force for post-war Gaza. |