എസ്ഐആർ: ആദ്യഘട്ടം നവംബർ 25നുള്ളിൽ പൂർത്തിയാക്കും, ഇതുവരെ എന്യൂമറേഷൻ ഫോം നൽകിയത് 23.14% പേർക്ക്

LHC0088 2025-11-9 23:51:02 views 667
  



തിരുവനന്തപുരം∙ സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈ മാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6 മണി വരെ ഏകദേശം 64,45,755 പേർക്ക്  (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎൽഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

  • Also Read ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും   


എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. നവംവർ 25നുള്ളിൽ എന്യൂമറേഷൻ ഫോം വിതരണം ബിഎൽഒമാർ പൂർത്തീകരിക്കണം. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും  നിരീക്ഷിക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് കേരളത്തെ സംബന്ധിച്ചിടത്തോളം തടസ്സങ്ങൾ ഒന്നുമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. English Summary:
Kerala voter list revision is progressing well with the distribution of enumeration forms. The Chief Electoral Officer has announced that the first phase will be completed by November 25th, and the authorities are monitoring the progress to ensure timely completion.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140222

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com