തിരുവനന്തപുരം∙ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സര്‍വീസ് ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
- Also Read ‘തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? ആസ്വദിക്കാനാവുന്നില്ലെങ്കിൽ കാതു തിരിക്കൂ, ദുരുദ്ദേശ്യം ലോകത്തിന് മനസ്സിലാകും’
വന്ദേഭാരത് സര്‍വീസ് പ്രധാനമന്ത്രി വാരാണസിയില്‍ ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്‌ത ശേഷമാണ് ദേശഭക്തിഗാനമെന്ന മറവില്‍ കുട്ടികളെക്കൊണ്ട് ആര്‍എസ്‌എസിന്റെ ഗണഗീതം പാടിച്ചത്. സ്വാന്തന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന, ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ പതാകയെയും മാനിക്കാത്ത പ്രത്യയശാസ്‌ത്രത്തിന്റെ ഉടമകളാണ് ആര്‍എസ്‌എസ്. അവരുടെ ഗണഗീതം ദേശഭക്തിയല്ല മറിച്ച് വിദ്വേഷവും വെറുപ്പുമാണ് സൃഷ്ടിക്കുന്നത്.
- Also Read പാഡിന്റെ ചിത്രം അയച്ചുതരാൻ പറഞ്ഞ രാജ്യത്ത് കർണാടക കാണിച്ച ധൈര്യം: വിപ്ലവമാകുമോ ആർത്തവ അവധി അതോ ‘എക്സ്ക്യൂസോ?’
ഇന്ത്യ എന്ന ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച റെയില്‍വെയെ തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വര്‍ഗീയവല്‍കരിക്കാന്‍ നേരത്തേ ഗവര്‍ണറുടെ ഓഫീസിനെ ഉപയോഗിച്ചതുപോലെ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെയും ഉപയോഗിക്കുകയാണ്. വര്‍ഗീയ പ്രചാരണത്തിന് കുട്ടികളെ പോലും കരുവാക്കുന്ന റെയില്‍വെയുടെ നടപടി അങ്ങേയറ്റവും അപലപനീയവും നീചവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @GMSRailway എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
CPM Condemns RSS Song at Vande Bharat Event: This incident has sparked widespread condemnation and accusations of promoting divisive ideologies, undermining the secular values of Kerala and exploiting children for political purposes. |