‘തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? ആസ്വദിക്കാനാവുന്നില്ലെങ്കിൽ കാതു തിരിക്കൂ, ദുരുദ്ദേശ്യം ലോകത്തിന് മനസ്സിലാകും’

Chikheang 2025-11-9 16:51:07 views 1244
  



കൊച്ചി∙  വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണെന്നും അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗീതത്തിനു ജാതിയോ മതമോ ഇല്ല. കുട്ടികൾ സന്തോഷം ആഘോഷിക്കുകയായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

  • Also Read വന്ദേഭാരത് ട്രെയിനിൽ ആർഎസ്എസ് ഗണഗീതം പാടി വിദ്യാർഥികൾ; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി   


‘‘ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതു തിരിക്കൂ, ഹൃദയം തിരിക്കൂ. അത്രയുള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്ക്കുന്നത്. അത് നിർത്തൂ. എസ്‌സി എസ്ടി ഉന്നതികളിലെ ദുരവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്’’–സുരേഷ് ഗോപി പറഞ്ഞു.

  • Also Read എറണാകുളം–ബെംഗളൂരു വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം; വിവാദമായതോടെ പിൻവലിച്ചു   


വന്ദേഭാരത് ട്രെയിനിൽ സ്കൂൾ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന സ്പെഷൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ട്രെയിനിൽ ഗണ ഗീതം പാടുന്ന വിഡിയോയാണ് വിവാദമായത്. ദക്ഷിണ റെയിൽവേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
RSS Ganageetham in Vande Bharat Train: Union Minister Suresh Gopi refutes allegations of students singing RSS \“Ganageetham\“ on the Vande Bharat train, calling it malicious intent.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: create online casino Next threads: book of shadows slot review

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com