വാഷിങ്ടൻ ∙ ഇസ്രയേലിന്റെ മെക്സിക്കോയിലെ അംബാസഡറെ വധിക്കാനുള്ള ഇറാൻ നീക്കം പൊളിച്ചെന്ന് യുഎസ്. ഇസ്രയേൽ അംബാസഡറായ ഐനാത്ത് ക്രാൻസിനെതിരെ കഴിഞ്ഞ വർഷാവസാനമാണു വധശ്രമമുണ്ടായതെന്നും ഈ വർഷത്തിന്റെ ആദ്യപകുതിയിലും ഭീഷണിയുണ്ടായിരുന്നുവെന്നും യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. വധിക്കാനുള്ള നീക്കം പൊളിച്ചെന്നും നിലവിൽ ഭീഷണിയില്ലെന്നും യുഎസ് അധികൃതർ അറിയിച്ചു.
- Also Read ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: വിവേക് രാമസ്വാമിക്ക് ട്രംപിന്റെ പിന്തുണ
ഇറാൻ റവല്യൂഷനറി ഗാർഡിലെ ഓഫിസർ ഹസൻ ഇസാദിയുടെ നേതൃത്വത്തിലായിരുന്നു വധശ്രമപദ്ധതിയെന്നാണ് യുഎസ് റിപ്പോർട്ട്. എന്നാൽ എങ്ങനെയാണു വധശ്രമം പൊളിച്ചതെന്ന് വ്യക്തമാക്കിയില്ല. എന്നാൽ, വധശ്രമമുണ്ടായതായി അറിവില്ലെന്ന് മെക്സിക്കോ സർക്കാർ പ്രതികരിച്ചു. മെക്സിക്കോയിലെ ഇറാൻ എംബസിയും ആരോപണം നിഷേധിച്ചു.
‘നയതന്ത്രജ്ഞരെയും മാധ്യമപ്രവർത്തകരെയും വിമതരെയും അവരുമായി വിയോജിക്കുന്നവരെയും ആഗോളതലത്തിൽ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന ഇറാന്റെ ദീർഘകാലത്തെ ചരിത്രത്തിലെ ഏറ്റവും പുതിയ സംഭവമാണിത്. ഇറാൻ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളെയും ഇത് വളരെയധികം ആശങ്കപ്പെടുത്തണം.’ – പേരു വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്‌ഥൻ വാർത്താ ഏജൻസിയോട് വ്യക്‌തമാക്കി. ഗൂഢാലോചന എങ്ങനെ തകർത്തു എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
ഇസ്രയേൽ അംബാസഡറെ ആക്രമിക്കാൻ ശ്രമിച്ച ഇറാൻ നിയന്ത്രിത തീവ്രവാദ ശൃംഖലയെ തകർത്ത മെക്സിക്കോയിലെ സുരക്ഷാ, നിയമ നിർവഹണ സേനകൾക്ക് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. മെക്സിക്കോയുടെ വിദേശകാര്യ, സുരക്ഷാ മന്ത്രിമാരാണ് യുഎസ് അവകാശവാദം തള്ളിയത്. English Summary:
Washington: US Alleges Iran Plotted to Assassinate Israeli Ambassador in Mexico |