കോഴിക്കോട് ∙ താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് പരിശോധനയ്ക്കിടെ ലഹരിമരുന്നു വിഴുങ്ങിയത്.
- Also Read കാറിൽ ഡോറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 144.61 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ഇയാളുടെ പക്കൽ നിന്ന് 0.544 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താംഫെറ്റമിൻ ഇയാൾ വിഴുങ്ങി എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താംഫെറ്റമിൻ വിഴുങ്ങിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. English Summary:
Youth Swallows Methamphetamine While Excise Raid: Thamaraserry youth, named Rafzin, swallowed Methamphetamine to evade from Excise, necessitating urgent medical intervention at the medical college hospital. Initial reports suggest the person consumed 0.20 grams of methamphetamine. |