ഇസ്താംബുള്‍ ∙ വംശഹത്യ നടത്തിയെന്ന കുറ്റം ചുമത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഏയൽ സാമിർ എന്നിവർക്കും നിരവധി ഉദ്യോഗസ്‌ഥർക്കുമെതിരെ അറസ്‌റ്റു വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. 37 പേർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഇസ്താംബുള്‍ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ഗാസയിലെ ജനങ്ങൾക്കെതിരെയും ഗാസയിലേക്ക് സഹായവുമായി എത്തിയ ഫ്ലോട്ടിലകള്‍(ചെറു കപ്പലുകൾ)ക്കെതിരെയും നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
- Also Read ഭർത്താവുമായുള്ള ബന്ധത്തില്‍ അതൃപ്തി, പതുക്കെ ആ ഗുണ്ടയുമായി അടുത്തു, ഗർഭഛിദ്രം; പിന്നാലെ കൊലപാതകം
വാറണ്ട് നൽകിയ നടപടിയെ ഇസ്രയേൽ അപലപിച്ചു. വാറണ്ട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്റെ പിആർ സ്‌റ്റണ്ടാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ആരോപിച്ചു. എർദൊഗാന്റെ തുർക്കിയിൽ രാഷ്ട്രീയ വൈരികളെ നിശബ്‌ദരാക്കാനും മാധ്യമപ്രവർത്തകരെയും ന്യായാധിപന്മാരെയും മേയർമാരെയും തുറങ്കിലടയ്‌ക്കാനുമുള്ള ആയുധമാണ് ജുഡീഷ്യറിയെന്നും ഗിഡിയൻ സാർ പറഞ്ഞു. അതേസമയം, വാറണ്ടിനെ സ്വാഗതം ചെയ്‌ത ഹമാസ്, തുർക്കി ജനതയുടെയും ഭരണനേതൃത്വത്തിന്റെയും നിലപാടിനെയാണ് ഇത് സ്‌ഥിരീകരിക്കുന്നതെന്ന് പറഞ്ഞു. English Summary:
Arrest warrant: Turkey issued arrest warrants for Israel Prime Minister Benjamin Netanyahu and dozens of other Israel officials on genocide charges. |