കൊച്ചി മേയർ: യുഡിഎഫിൽ കച്ച മുറുക്കി ദീപ്തിയും മിനി മോളും; പട്ടികയിൽ മറ്റു പേരുകളും

LHC0088 2025-11-8 23:51:19 views 674
  



കൊച്ചി ∙ കൊച്ചി കോർപറേഷനിൽ തൊട്ടടുത്ത ഡിവിഷനുകളാണ് മാമംഗലവും കറുകപ്പള്ളിയും. യുഡിഎഫ് വിജയിച്ചാൽ മേയറാകാൻ സാധ്യത കൽപിക്കപ്പെടുന്ന രണ്ടു വനിതാ സ്ഥാനാർഥികളുടെ സിറ്റിങ് സീറ്റുകൾ. മാമംഗലത്ത് വി.കെ.മിനിമോളും കറുകപ്പള്ളിയിൽ ദീപ്തി മേരി വർഗീസുമാണ് നിലവിലെ കൗണ്‍സിലർമാർ. എന്നാൽ മാമംഗലവും കറുകപ്പള്ളിയും ഇത്തവണ ജനറൽ സീറ്റുകളാണ്. വനിതാ സംവരണ വാർഡുകൾക്ക് പകരം ജനറൽ സീറ്റിൽ ഇവർ മത്സരിക്കുമോ? സ്ഥാനാർഥിത്വം മോഹിക്കുന്ന പുരുഷ അംഗങ്ങൾ ഇതിനു തടയിടുമോ? ഭരണത്തിൽ അഞ്ചു വർഷം തികച്ച്, വികസനപ്പട്ടിക നിരത്തി ഭരണത്തുടർച്ച തേടുന്ന എൽഡിഎഫിനെ അട്ടിമറിക്കാൻ യുഡിഎഫിന് ആവുമോ? എന്നീ ചോദ്യങ്ങൾ തിരഞ്ഞെടുപ്പിന്റെ ചൂടു കൂട്ടുന്നു.  

  • Also Read കോഴിക്കോട് പിടിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൾ; യുഡിഎഫ് മേയർ സ്ഥാനാർഥിയായി നിയാസ്, നവ്യ മത്സരിക്കില്ല   


യുഡിഎഫിൽ ഘടകക്ഷി ചര്‍ച്ചകൾ ഏറ‌ക്കുറെ പൂർത്തിയായിട്ടുണ്ട്. കോർ കമ്മിറ്റി യോഗങ്ങളും നടക്കുന്നുണ്ട്. ആരായിരിക്കും യു‍ഡിഎഫ് വിജയിച്ചാൽ മേയറാവാൻ സാധ്യതയെന്ന ചർച്ച മുന്നണിക്ക് അകത്തും പുറത്തും സജീവമാണ്. നിലവില്‍ കൗൺസിലർമാരായ വി.കെ.മിനിമോൾ, ദീപ്തി മേരി വർഗീസ്, കഴിഞ്ഞ തവണ പരാജയപ്പെട്ട മുൻ കൗൺസിലർ  ഷൈനി മാത്യു തുടങ്ങിയവർ വിജയിച്ചാല്‍ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് എളുപ്പമാകില്ല. അതിനൊപ്പം, നിലവിലെ കൗൺസിലർമാരായ മാലിനി കുറുപ്പ്, സീന ഗോകുലന്‍ തുടങ്ങിയവരും മേയർ പദവി മോഹിക്കുന്നവരാണ്.  

  • Also Read എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?   


തങ്ങളുടെ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ് ദീപ്തി മേരി വർഗീസും വി.കെ.മിനിമോളും. ദീപ്തി നിലവിൽ കൗൺസിലറായ കറുകപ്പള്ളി ജനറൽ വാർഡ് ആയതോടെ, മണ്ഡലപുനർനിർണയത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം എന്ന ഡിവിഷനിലേക്ക് ദീപ്തി മാറിയേക്കും. സ്റ്റേഡിയവും ജനറൽ സീറ്റാണ്. എന്നാൽ മുൻപു മത്സരിച്ച് വിജയിച്ച ഡിവിഷന്റെ ഭൂരിഭാഗവും പുതിയ ഡിവിഷനിലുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തിക്ക് പാർട്ടിയിൽ കെ.സി.വേണുഗോപാൽ വിഭാഗത്തോടാണ് ആഭിമുഖ്യം. നിലവിൽ മാമംഗലത്തെ കൗൺസിലറായ വി.കെ.മിനിമോൾ അവിടെത്തന്നെ ജനവിധി തേടാനാണ് സാധ്യത. 2015ൽ പാലാരിവട്ടം വനിതാ സംവരണ വാർഡ് ആയപ്പോൾ മിനിമോൾ അവിടെ നിന്നാണ് വിജയിച്ചത്. 2020ൽ വനിതാ സംവരണ വാര്‍ഡ് ആയ മാമംഗലത്തേക്ക് മാറി. പൊതുമരാമത്ത്, ഭക്ഷ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി പ്രവർത്തിച്ചിട്ടുള്ള മിനിമോൾക്ക് ഭരണപരിചയവും കൂടും. പാർട്ടിയിൽ വി.ഡി.സതീശൻ വിഭാഗത്തോടാണ് മിനിമോൾക്ക് ആഭിമുഖ്യം.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2015ൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ സൗമിനി ജയിൻ മേയർ ആയെങ്കിലും പകുതി ടേം കഴിയുമ്പോൾ മേയർ പദവി ഒഴിയും എന്ന് കരാർ ഉണ്ടായിരുന്നു എന്ന് ഒരു വിഭാഗം പറയുന്നു. ബാക്കി രണ്ടര വർഷം, അന്നത്തെ ഫോർട്ട് കൊച്ചി കൗൺസിലർ ഷൈനി മാത്യു മേയറാകും എന്നായിരുന്നു കരാർ എന്നും പറയപ്പെടുന്നു. എന്നാൽ ഇങ്ങനെയൊരു കരാറില്ലെന്നു പറഞ്ഞ് സൗമിനി പദവി ഒഴിഞ്ഞില്ല. ഇളംകുളം മണ്ഡലത്തിൽ നിന്നായിരുന്നു സൗമിനി 2015ൽ വിജയിച്ച് മേയറായത്. ഇത്തവണ വനിതാ സംവരണമുള്ള ഈ സീറ്റിന് സൗമിനി അവകാശവാദം ഉന്നയിക്കുമോ എന്നാണ് പാർട്ടിയിലെ എതിരാളികൾ ഉറ്റുനോക്കുന്നത്. സൗമിനി മത്സരിക്കുകയും വിജയിക്കുകയും ചെയ്താൽ മേയർ പദവിയിലേക്ക് അവകാശികളുടെ എണ്ണം കൂടും. കഴിഞ്ഞ തവണ ഫോർട്ട് കൊച്ചി വാർഡ് ജനറൽ വിഭാഗത്തിലായതോടെ, ചുള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച ഷൈനി പരാജയപ്പെട്ടിരുന്നു. ഫോർട്ട് കൊച്ചി വീണ്ടും വീണ്ടും വനിതാ സംവരണം ആയതോടെ ഷൈനിയുടെ പേരും ഉയർന്നിട്ടുണ്ട്. പാർട്ടിയിൽ എ ഗൂപ്പിനോട് ആഭിമുഖ്യം പുലർത്തുന്ന ഷൈനിക്ക് ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയുണ്ട്. മത്സരിച്ചു വിജയിച്ചാൽ ഷൈനിയും മേയർ പദവിയിലേക്ക് അവകാശവാദം ഉന്നയിച്ചേക്കും.  

നിലവിൽ ഗിരിനഗറിലെ കൗൺസിലറായ മാലിനി കുറുപ്പും മേയർ പദവി മോഹിക്കുന്നയാളാണ്. എന്നാൽ ഗിരിനഗർ ഇത്തവണ ജനറൽ വിഭാഗത്തിലാണ്. ഇവിടെ മുൻ കൗൺസിലർ പി.‍ഡി.മാർട്ടിന്‍ ഉൾപ്പെടെ സീറ്റിനായി ശക്തമായി രംഗത്തുണ്ട്. പുതുക്കലവട്ടത്തെ പ്രതിനിധീകരിക്കുന്ന സീന ഗോകുലന്‍ 2020 ൽ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ പദവി വഹിച്ചിട്ടുള്ളവരാണ് മാലിനി കുറുപ്പും സീനയും. ഇത് ഇരുവർക്കും മേയർ പദവി അവകാശപ്പെടാനുള്ള ആയുധമാണ്.

വനിതാ സംവരണ വാർഡിൽ വിജയിച്ചവർ ഇത്തവണ അത് ജനറൽ ആക്കിയപ്പോൾ സീറ്റു വിട്ടുനൽകണമെന്ന ചർച്ചകൾ പാർട്ടിയിൽ സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കൊച്ചി കോർപറേഷനിലെ യുഡിഎഫ് മത്സരം. അതുകൊണ്ടു തന്നെ സതീശൻ എടുക്കുന്ന തീരുമാനങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വനിതാ മണ്ഡലം ജനറൽ ആയതോടെ സീറ്റ് കിട്ടാതെ പോകുന്നവര്‍ അടക്കം വിമതരായി മത്സരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വിമത പ്രശ്നത്തിനു പുറമെ ട്വന്റി 20, വി ഫോർ കൊച്ചി തുടങ്ങിയ സംഘടനകളുടെ സാന്നിധ്യം കൂടുതൽ ബാധിക്കാൻ ഇടയുള്ളതും യുഡിഎഫിനെയാണ്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വി ഫോർ കൊച്ചി പിടിച്ച വോട്ടുകളാണ്. ഇത്തവണ വി ഫോർ കൊച്ചി മത്സരത്തിന് ഉണ്ടാകുമോ എന്നുറപ്പില്ല. എന്നാൽ കൊച്ചി പിടിക്കും എന്ന് പ്രഖ്യാപിച്ചാണ് ട്വന്റി 20 മത്സരിക്കുന്നത്. ഇടതിന്റെ വികസന അവകാശവാദങ്ങൾക്കൊപ്പം ഈ ഭീഷണിയും യുഡിഎഫിനു വെല്ലുവിളിയാണ്. English Summary:
UDF Mayor Candidates in Kochi Corporation: Kochi Mayor Election focuses on potential UDF candidates. The upcoming election in Kochi Corporation sees a close contest, with discussions around potential UDF mayoral candidates like V.K. Minimol and Deepti Mary Varghese taking center stage.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140170

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com