വാഷിങ്ടൻ∙ 1989 വരെ അധികാരത്തിൽ ഇരുന്ന യുഎസ് പ്രസിഡന്റുമാർ പാക്കിസ്ഥാനെ ആണവരഹിത രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് ശ്രമിച്ചിരുന്നുവെന്ന് സിഐഎ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. സിഐഎയുടെ മുൻ കൗണ്ടർ പ്രൊലിഫറേഷൻ ഓഫിസർ റിച്ചാർഡ് ബാർലോയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. യുഎസ് പാക്കിസ്ഥാന് നൽകിയ എഫ്-16 യുദ്ധവിമാനങ്ങൾ ആണവായുധങ്ങൾ വഹിക്കുന്നതിനായി പരിഷ്കരിച്ചിട്ടുണ്ടെന്നും യുഎസ് ഇന്റലിജൻസ് വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നുവെന്നും റിച്ചാർഡ് പറഞ്ഞു.
- Also Read ജയിംസ് ഡി. വാട്സൻ അന്തരിച്ചു; ഡിഎൻഎ തന്മാത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ
1980-കളിൽ പാക്കിസ്ഥാന്റെ രഹസ്യ ആണവ പദ്ധതി സിഐഎയുടെ ഭാഗമായി താൻ നിരീക്ഷിച്ചിരുന്നുവെന്നും റിച്ചാർഡ് ബാർലോ വെളിപ്പെടുത്തി. പാക്കിസ്ഥാന്റെ ആണവ ശേഷിയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്ക് പൂർണമായി അറിയാമായിരുന്നുവെന്നും റിച്ചാർഡ് ബാർലോ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിഐഎയുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമായാണ് റീഗൻ, ബുഷ് ഭരണകൂടങ്ങൾ നിലപാടെടുത്തത്. പാക്കിസ്ഥാൻ ആണവരഹിത രാജ്യമാണെന്ന് സ്ഥാപിക്കാൻ ഈ പ്രസിഡന്റുമാർ ശ്രമിച്ചിരുന്നുവെന്നും റിച്ചാർഡ് പറയുന്നു. സിഐഎയിലെ പല ഉദ്യോഗസ്ഥരും ഇക്കാലയളവിൽ ഈ നിലപാടിന് എതിരായിരുന്നുവെന്നും റിച്ചാർഡ് പറഞ്ഞു. English Summary:
US Presidents\“ Pakistan Nuclear Cover-up: Former CIA official Richard Barlow reveals US Presidents until 1989 tried to declare Pakistan a non-nuclear state, despite evidence of its clandestine nuclear program and F-16 modifications. |