ബെംഗളൂരു∙ പാരപ്പന ജയിലിൽ തടവുകാർക്ക് വിഐപി പരിഗണന. ജയിലിലെ സെല്ലിൽ കുറ്റവാളികൾ പാചകം ചെയ്യുന്നതിന്റെയും മൊബൈൽ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഉമേഷ് റാവു എന്ന സീരിയൽ കില്ലർ ഉപയോഗിക്കുന്നത് 2 ആൻഡ്രോയിഡ് ഫോണുകളാണ്. ഇയാൾ ഫോണിൽ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഉമേഷിന്റെ മുറിയിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ട്. എൻഐഎ പിടികൂടിയ 2 ബംഗ്ലദേശ് സ്വദേശികളും ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.
- Also Read എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക്, സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ പിന്തുണ; എതിർത്ത് ബിജെപി
ജയിലില്‍ ഒരു തടവുകാരനും അധിക പരിഗണന നല്‍കരുതെന്ന് സുപ്രീം കോടതി കടുത്ത താക്കീത് നല്‍കിയിരുന്നു. ആരാധകനെ കൊന്ന കേസില്‍ നടന്‍ ദര്‍ശന്‍ തെഗുദീപയുടെ കേസിലായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. ഇതു അവഗണിച്ചാണ് ഉദ്യോഗസ്ഥർ സൗകര്യങ്ങൾ നൽകുന്നത്.
- Also Read തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ; ഭാവിയിൽ ആറ്റിങ്ങലിലും നെയ്യാറ്റിന്‍കരയിലും
ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിലുള്ള ദർശൻ പുൽത്തകിടിയിൽ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങളാണ് മുൻപ് പുറത്തുവന്നത്. ഇതോടെ, സമാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മറ്റു ജയിലുകളിൽ തടവുകാർ പ്രതിഷേധിച്ചിരുന്നു. ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ ദർശനെ ബെള്ളാരി ജയിലിലേക്കു മാറ്റി. വിഐപി സൗകര്യം ഒരുക്കിയതിനു പാരപ്പന അഗ്രഹാര ജയിലിലെ 9 ഉദ്യോഗസ്ഥർക്കു സസ്പെൻഷനും ലഭിച്ചു.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
English Summary:
VIP Treatment for Inmates in Parappana Jail Exposed: Inmates are seen cooking and using mobile phones in their cells, raising serious concerns about corruption and violation of Supreme Court directives against preferential treatment. |