മോസ്‌കോ ∙ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് തുടർച്ചയായി ഉന്നതതല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിനെ തുടർന്ന് അഭ്യൂഹങ്ങൾ ശക്‌തം. അണുവായുധ പരീക്ഷണം പൂർണതോതിൽ പുനരാരംഭിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നടന്ന റഷ്യൻ സുരക്ഷാ കൗൺസിൽ യോഗത്തിലും സെർഗെയ് ലാവ്റോവ് പങ്കെടുക്കത്തതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ശക്‌തമായത്. സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ഏക സ്‌ഥിരം പ്രതിനിധിയാണ് ലാവ്റോവ്.
Also Read യുഎസ് സൈനിക താവളത്തിൽ സംശയാസ്‌പദമായ പാക്കറ്റ് തുറന്നു; നിരവധി പേർക്ക് ശാരീരികാസ്വാസ്ഥ്യം
ഹംഗറിയിലെ ബുഡാപെസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ നടക്കാനിരുന്ന കൂടിക്കാഴ്‌ച റദ്ദാക്കിയതിനു പിന്നാലെയാണ് പ്രധാന ചർച്ചകളിൽ ലാവ്റോവ് പങ്കെടുക്കാതായതെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായുള്ള ഫോൺ സംഭാഷണത്തിൽ ലാവ്റോവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് – പുട്ടിൻ കൂടിക്കാഴ്‌ച റദ്ദാക്കാൻ ഇടയാക്കിയതെന്നും ഇതാണ് പുട്ടിൻ – ലാവ്റോവ് അകൽച്ചയ്‌ക്ക് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെയായി റഷ്യൻ നയതന്ത്രത്തിന്റെ മുഖമായ സെർഗെയ് ലാവ്റോവിനെ ജൊഹാനസ്‌ബർഗിൽ ഈ മാസം നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ നിന്ന് ഒഴിവാക്കി. പുട്ടിന്റെ ഓഫിസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്‌റ്റാഫും ജൂനിയർ ഉദ്യോഗസ്ഥനുമായ മാക്സിം ഒറേഷ്കിനെയാണ് പ്രതിനിധി സംഘത്തെ നയിക്കാൻ പുട്ടിൻ ചുമതലപ്പെടുത്തിയത്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന