ഡൽഹി∙ 15 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയിൽ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന നരോത്തം പ്രസാദ് എന്നയാളാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഗുജറാത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പ്രതിയെ ഡൽഹിയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീർക്കാൻ പ്രസാദ് വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയിരുന്നു.
- Also Read ‘തീക്കട്ടയിൽ ഉറുമ്പരിച്ചു’; മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി
സംഭവം ഇങ്ങനെ: 2010 മേയ് 31ന് ഡൽഹിയിലെ ജഹാംഗീർപുരിയിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചു. പൊലീസെത്തി വാതിൽ തുറന്നപ്പോൾ, 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം തറയിൽ കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ പ്രസാദിനെ സംശയം തോന്നിയ പൊലീസ്, ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. 15 വർഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹി പൊലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
- Also Read ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആകാശ്‌ദീപ് ഇടം നേടിയത് സ്പെഷലിസ്റ്റ് ആയി; ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
രാജസ്ഥാനിലെ സിക്കർ സ്വദേശിയാണ് പ്രസാദ്. ഒളിവിൽ കഴിയുമ്പോൾ ഛോട്ടാ ഉദയ്പൂരിലെ ഒരു കോട്ടൺ ഫാക്ടറിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ താനും ഭാര്യയും തമ്മില്‍ വഴക്കുകൾ പതിവായെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ആത്മഹത്യാക്കുറിപ്പ് എഴുതുകയുമായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
English Summary:
Delhi Murder Case: A man has been arrested in Delhi for a murder that occurred 15 years ago. The accused, Narottam Prasad, had been on the run after allegedly killing his wife and attempting to stage it as a suicide. |