ന്യൂഡൽഹി∙ ഇന്ത്യയുടെ 97 എൽസിഎ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്) മാർക്ക് 1എ യുദ്ധവിമാനങ്ങൾക്കായി 113 ജെറ്റ് എൻജിനുകളും അനുബന്ധ ഘടകങ്ങളും വിതരണം ചെയ്യാനായി യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) കരാറിൽ ഏർപ്പെട്ടു. ഒരു ബില്യൺ ഡോളറിന്റേതാണ് (ഏകദേശം 8,800 കോടി രൂപ) കരാർ. എഫ് 404-ജിഇ-ഐഎൻ 20 എൻജിനുകൾക്കായി കരാറിൽ ഏർപ്പെട്ടതായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. എൻജിനുകൾ വിതരണം ചെയ്യുന്നത് 2027 മുതൽ 2032 വരെയായിരിക്കുമെന്നും കമ്പനി പറഞ്ഞു.
- Also Read ‘ആ ജോലി സ്വീകരിക്കരുത്, ജീവന് ഭീഷണി’; റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ, മുന്നറിയിപ്പുമായി സർക്കാർ
യാത്രാ വിമാനം നിർമിക്കാൻ എച്ച്എഎൽ റഷ്യൻ കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനുമായി (യുഎസി) കഴിഞ്ഞ മാസം ധാരണയായിരുന്നു. എസ്ജെ–100 എന്ന വിമാനമാണു ഇന്ത്യയിൽ നിർമിക്കുക. യാത്രാ വിമാനം ഇന്ത്യയിൽ നിർമിക്കാനുള്ള ആദ്യ പദ്ധതിയാണിത്. എച്ച്എഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.കെ. സുനിലും പിജെഎസ്‌സി–യുഎസി ഡയറക്ടർ ജനറൽ വാഡിം ബഡേഖയും ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇതിനോടകം 200 എസ്ജെ–100 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. ലോകത്തിലെ 16 വിമാന കമ്പനികൾ ഇവ ഉപയോഗിക്കുന്നുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @VivekSi85847001/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
English Summary:
HAL and GE Partner for Jet Engine Supply: This agreement involves General Electric supplying engines for LCA Mark 1A fighter jets, fostering advancements in Indian aerospace manufacturing capabilities. |