വാഷിങ്ടൻ∙ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകവെ അടുത്ത വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നൽകി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ്, മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.
- Also Read ജോലിഭാരം കുറയ്ക്കാൻ പത്ത് രോഗികളെ കൊലപ്പെടുത്തി; ജർമനിയിൽ നഴ്സിന് ജീവപര്യന്തം തടവ്
‘‘പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിർത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കുന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാൻ പോകാം. പ്രധാനമന്ത്രി മോദി ഒരു മികച്ച മനുഷ്യനാണ്, ഞാന്‍ പോകും’’ – ട്രംപ് പറഞ്ഞു. കനത്ത തീരുവ ചുമത്താനുള്ള യുഎസിന്റെ തീരുമാനത്തെത്തുടർന്ന്, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. English Summary:
White House: Trump Confirms India Visit Next Year Amidst Trade Deal Talks with Modi |