ന്യൂഡൽഹി ∙ മ്യാൻമറിലെ സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന 270 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചു. കെകെ പാർക്കിലെ സൈബർ തട്ടിപ്പു കേന്ദ്രങ്ങിൽ കഴിഞ്ഞ മാസം പരിശോധനയിൽ 28 രാജ്യങ്ങളിലെ 1500ൽ ഏറെ പേരാണു രക്ഷപ്പെട്ടത്. ഇതിൽ അഞ്ഞൂറിലേറെ ഇന്ത്യക്കാരുണ്ട്.
- Also Read ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ലക്ഷ്യമിട്ടത് ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങൾ
അധികൃതരുടെ സഹായത്തോടെ തായ്‌ലൻഡിലെത്തിയ ഇവരെ ഏതാനും ദിവസം മുൻപാണ് ഇന്ത്യൻ എംബസി അധികൃതർക്കു കൈമാറിയത്. തുടർന്നു ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ആദ്യ ഘട്ടത്തിൽ മടങ്ങിയെത്തിയവരിൽ 26 പേർ സ്ത്രീകളാണ്. മലയാളികൾ ആരും ഇല്ലെന്നാണു വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. English Summary:
Massive Rescue Operation: Over 270 Indians Freed from Myanmar\“s KK Park Cyber Fraud Hub |