deltin33 • 2025-11-6 20:51:47 • views 674
കൊല്ലം ∙ മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ഇതിന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
- Also Read 1600 ബജറ്റ് ട്രിപ്പുകൾ, 3 പാക്കേജ്: അയ്യനെ തൊഴുതുവരാൻ ‘കെട്ടുമുറുക്കി’ കെഎസ്ആർടിസി
‘‘രണ്ടെണ്ണം അടിച്ചാല്‍ അവിടെ മിണ്ടാതിരുന്നോളണം. അവിടെയിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ല. രണ്ടെണ്ണം അടിച്ചിട്ട് അടുത്തിരുന്ന സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിലോട്ട് കിടന്നുറങ്ങുക ഇതൊക്കെ വന്നാല്‍ കണ്ടക്ടറോട് വിവരം പറയുക. കണ്ടക്ടര്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിടും. വേറെ കുഴപ്പമൊന്നുമില്ല. മദ്യപിച്ചു എന്നതിന്റെ പേരില്‍ ഇറക്കി വിടുകയൊന്നുമില്ല. എന്നാല്‍ ബഹളം വയ്ക്കുക, കണ്ടക്ടറെ ചീത്ത പറയുക തുടങ്ങിയവ ഉണ്ടായാല്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട്’’ – ഗണേഷ് കുമാർ പറഞ്ഞു.
- Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?
English Summary:
Minister\“s Statement on KSRTC Bus Passenger Conduct: Kerala News focuses on Transport Minister Ganesh Kumar\“s statement regarding drunk passengers on KSRTC buses. He clarifies that simply being drunk is not grounds for removal, but disruptive behavior will result in police intervention. |
|