വാഷിങ്ടൻ ∙ നാസ മേധാവിയായി ടെക് ശതകോടീശ്വരൻ ജറെഡ് ഐസക്മനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും നാമനിർദേശം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇദ്ദേഹത്തെ നാമനിർദേശം ചെയ്തെങ്കിലും 5 മാസം കഴിഞ്ഞപ്പോൾ, പുനഃപരിശോധന ആവശ്യമാണെന്നു പറഞ്ഞ് ട്രംപ് അതു പിൻവലിച്ചിരുന്നു. ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ബിസിനസ് പങ്കാളിയായ ഐസക്മൻ ബഹിരാകാശസഞ്ചാരി കൂടിയാണ്.
- Also Read ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് കൈമാറി; ഗാസയിൽ രാജ്യാന്തര സേനയ്ക്ക് യുഎൻ അനുമതി തേടി യുഎസ്
English Summary:
Washington: Trump Re-nominates Tech Billionaire Jared Isaacman to Lead NASA |