ന്യൂഡല്‍ഹി ∙ സരസ്വതിയോ സ്വീറ്റിയോ സീമയോ ആരാണ് ഹരിയാനയില്‍ 22 തവണ വോട്ട് ചെയ്ത മോഡൽ ? രാഹുൽ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ ബ്രസീലിയന്‍ സുന്ദരിയെ തേടി സെര്‍ച്ചോട് സെര്‍ച്ചാണ് സമൂഹമാധ്യമങ്ങളിൽ. മത്തേവൂസ് ഫെരേരോ എന്ന ഫോട്ടോഗ്രാഫറാണ് 2017ല്‍ ഈ മോഡലിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്. ഫോട്ടോഗ്രാഫർ മോഡലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മോഡലിന്റെ ചിത്രങ്ങളാകട്ടെ അണ്‍സ്പ്ലാഷ്, പെക്‌സല്‍സ് തുടങ്ങിയ പ്രമുഖ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം ഫെരേരോയുടെ പേരിലാണ്.
- Also Read ‘തിരഞ്ഞെടുപ്പു സമയത്ത് വിദേശത്ത് ഉല്ലാസയാത്ര പോകും, തോൽക്കുമ്പോൾ നിലവിളിക്കും; ഇതാണോ രാഹുലിന്റെ ആറ്റംബോബ്?’
സ്ത്രീയുടെ ഫോട്ടോ എടുത്തത് ബ്രസീലുകാരനാണ് എന്നത് ശരിയാണെങ്കിലും, രാഹുല്‍ ബ്രസീലുകാരിയാണെന്ന് അവകാശപ്പെട്ട മോഡലിന്റെ പൗരത്വം ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. ഇമേജ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമായ അണ്‍സ്പ്ലാഷില്‍ 2017ല്‍ ഫെരേരോ എടുത്ത ഇതേ മോഡലിന്റെ രണ്ടു ചിത്രങ്ങളുണ്ട്. ഹരിയാന വോട്ടര്‍ ഐഡികളില്‍ പ്രത്യക്ഷപ്പെട്ടു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ച ഫോട്ടോയാണ് ഒന്നാമത്തേത്. രണ്ടാമത്തേതില്‍, അതേ മോഡല്‍ അതേ വേഷത്തിൽ വെളുത്ത ടീ ഷര്‍ട്ടിനു മുകളില്‍ ഒരു ഡെനിം ജാക്കറ്റും വലിയ കമ്മലുകളുമായി അതേ പശ്ചാത്തലത്തില്‍ കാണപ്പെടുന്നു.
- Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?
2017 മുതല്‍ വിവിധ വാര്‍ത്താ മാധ്യമങ്ങളും സൗന്ദര്യവർധക വെബ്‌സൈറ്റുകളും ഒരു സ്റ്റോക്ക് ചിത്രമായി ഇവരുടെ ചിത്രം ഉപയോഗിച്ചുവരുന്നുണ്ട്. സൗന്ദര്യ, ചര്‍മ സംരക്ഷണ ടിപ്പുകള്‍, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറികള്‍, മോട്ടിവേഷനല്‍ ബ്ലോഗുകള്‍ മുതല്‍ വാര്‍ത്താ ഫീച്ചറുകള്‍, സമൂഹ മാധ്യമ പോസ്റ്റുകള്‍, വെല്‍നസ്, കോസ്‌മെറ്റിക് ചികിത്സാ ലേഖനങ്ങള്‍ വരെ വിപുലമായ ഉള്ളടക്കങ്ങള്‍ക്കായി ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ത്രീകളുടെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടുകളിൽ ഈ ചിത്രം പ്രൊഫൈല്‍ ഫോട്ടോയായും ഉപയോഗിച്ചിട്ടുണ്ട്.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
English Summary:
Rahul Gandhi\“s press conference: Who is the \“Brazilian model\“ Rahul Gandhi says voted 22 times in Haryana? |