തിരുവനന്തപുരം ∙ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്‍ അക്ഷരത്തെറ്റ് ഉണ്ടായ സംഭവത്തില്‍ മെഡല്‍ നിര്‍മിച്ച ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തി. സ്ഥാപനത്തിനു ഗുരുതരമായ പിഴവ് സംഭവിച്ചുവെന്ന സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പാണ് സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തി ഉത്തരവിറക്കിയത്.
- Also Read എന്തിനു കൊന്നു? രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം, അമ്മ അറസ്റ്റിൽ
സ്ഥാപനത്തിന്റെ നടപടി കേരളാ പൊലീസിന്റെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചെന്നും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തേക്കു സ്ഥാപനവുമായി സഹകരിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനം തയാറാക്കിയ 270 മെഡലുകളില്‍ 246 എണ്ണത്തിലും അക്ഷരത്തെറ്റുണ്ടായിരുന്നു. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണു രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തി.
- Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
സര്‍ക്കാര്‍ രേഖകളില്‍ പൊലീസ് എന്ന് എഴുതുമ്പോള്‍ ‘പോ’ ഉപയോഗിക്കരുതെന്നും ‘പൊ’ എന്നാണു വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2022ല്‍ നിര്‍ദേശിച്ചിരുന്നു. അതും തെറ്റിച്ചിരുന്നു. പൊലീസ് മെഡലിലെ സംസ്ഥാനമുദ്രയിലും ഗുരുതര പിഴവുപറ്റി. മുദ്രയുടെ ഏറ്റവും താഴെയാണു ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തിയത്. 2010ല്‍ മുദ്ര പരിഷ്‌കരിച്ചിരുന്നു. അശോക സ്തംഭത്തിനും ശംഖുമുദ്രയ്ക്കും മധ്യേ ‘സത്യമേവ ജയതേ’ എന്നു രേഖപ്പെടുത്തണമെന്നു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. പൊലീസ് മെഡലില്‍ 2010നു മുന്‍പുള്ള മുദ്രയാണ് ഉപയോഗിച്ചത്.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
English Summary:
Police Medal Error: Bhagavati Industries faced blacklisting due to errors in the Police Medal, causing damage to the reputation of Kerala Police. The government has ordered that all government and semi-government institutions should not cooperate with the company for one year. |