കൊച്ചി ∙ ഹൈക്കോടതിക്കു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 57കാരൻ അറസ്റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി.ജയപ്രകാശിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സുരക്ഷാ സൻഹിത 170 പ്രകാരമാണ് അറസ്റ്റ്.
- Also Read രണ്ടു ബാറിൽ മദ്യപിച്ചതിനുശേഷം ട്രെയിനിൽ കയറി; പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട്
ഹൈക്കോടതിക്കു മുന്നിൽ തീ കൊളുത്തി മരിക്കുമെന്ന് കാണിച്ച് ഇയാൾ ഫെയ്സ്‍ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. ഇക്കാര്യമറിഞ്ഞ് അന്വേഷിച്ചിറങ്ങിയ പൊലീസിനെ കണ്ട് ഒരാള്‍ പരുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാകുന്നതും കസ്റ്റഡിയിലെടുക്കുന്നതും. English Summary:
Suicide Threat Near High Court: 57-year-old man arrested for threatening suicide in front of the High Court. |