ന്യൂയോർക്ക് ∙ യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ പുതിയ മേയർ ആരെന്ന് ഇന്നറിയാം. ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി (34), സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്ത്. ഡെമോക്രാറ്റിക് പാർട്ടി അംഗമായ സൊഹ്റാൻ മംദാനിയ്‌ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവിൽ സ്റ്റേറ്റ് അംസബ്ലി അംഗമാണ് മംദാനി.  
  
 -  Also Read  കാനഡയിൽ വിദേശ വിദ്യാർഥി നിയന്ത്രണം: 40% ഇന്ത്യൻ സ്റ്റഡി പെർമിറ്റുകൾ നിരസിച്ചു; അപേക്ഷകരുടെ എണ്ണത്തിലും കുറവ്   
 
    
 
ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ അട്ടിമറിച്ചാണ് നേരത്തെ സൊഹ്റാൻ മംദാനി രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്. മംദാനിയെ തീവ്ര ഇടതുപക്ഷ വാദിയായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരിയായ പ്രമുഖ സിനിമാ സംവിധായിക മീര നായരുടെയും മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി. യുഗാണ്ടയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്.  English Summary:  
New York Mayor Election: New York Mayor Election is underway, with Indian-origin Sohran Mamdani as a leading candidate. The election will determine the next mayor of the largest city in the US, shaping its future policies and direction. |