കണ്ണൂർ∙ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയേയും കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കരിങ്കൊടി കാണിച്ചത്. ചില പ്രവർത്തകർ കറുത്ത ഷർട്ട് ധരിച്ചെത്തി വാഹന വ്യൂഹത്തിനടുത്തേക്ക് ചെന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
- Also Read 3000 രൂപയ്ക്ക് വാങ്ങി, 25000ന് വിൽക്കാൻ പദ്ധതി; 7 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ്, യാസീൻ കല്യാശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ചത്. English Summary:
KSU Protests Against Kerala Government: KSU workers protest against the Kerala government, waving black flags at Chief Minister Pinarayi Vijayan and Education Minister V. Sivankutty, alleging concealment in the PM Shree scheme. |