തിരുവനന്തപുരം∙ മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്.
- Also Read തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.
- Also Read ‘ശബരീനാഥനല്ല സതീശൻ മത്സരിച്ചാലും കോർപറേഷനിൽ എൽഡിഎഫ് വിജയിക്കും, കോൺഗ്രസ് – ബിജെപി ധാരണ’
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. നോട്ടിസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിങിനു നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും അപേക്ഷിക്കാം.
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
- അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
English Summary:
Kerala Local Body Election Voter List Update: Eligible voters can enroll their names in the voter list and make corrections through the state election commission website. Voters should complete it before the deadline. |