തളിപ്പറമ്പ് (കണ്ണൂർ)∙ കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.
- Also Read മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് അപ്രഖ്യാപിത ‘നോ എൻട്രി’: മന്ത്രി ഗണേഷിനെ വരെ തടഞ്ഞു; ഒറ്റപ്പെട്ടതല്ല മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ
കിണറിനു സമീപത്തുനിന്ന് മുബഷിറ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുതറുകയും കിണറ്റിലേക്കു വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നല്ല ആഴമുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ തളിപ്പറമ്പ് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. English Summary:
Tragic Infant Death in Thaliparamba Well Accident: The two-month-old child, Hamish, tragically died despite immediate rescue efforts and transfer to the hospital. |