കണ്ണൂർ ∙ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സ്ഥിതിക്ക് ഏകപക്ഷീയമായി സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് വരെ ഒഴിവായി നിന്ന് ഒളിച്ചുകളിക്കാനാണ് സിപിഎം നീക്കമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സിപിഐക്കാരെ മയക്കുവെടി വച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ മയക്കിക്കിടത്താനാണ് നീക്കം. കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുകയാണ് സിപിഎമ്മിന്റെ കുതന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
- Also Read മന്ത്രി വി.ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു; എഐവൈഎഫ് നേതാക്കളോട് വിശദീകരണം തേടി സിപിഐ
ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞിട്ടുള്ളത്. അതിൽ നിന്നെല്ലാം പുറകോട്ട് പോയി ദേശീയ വിദ്യാഭ്യാസ നയം ഗുണകരമാണെന്ന് വാദിച്ചതിലാണോ അതോ സിപിഐ പ്രതിഷേധിച്ചതിലാണോ വേദന എന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കണം. സിപിഎം ആണ് മാപ്പ് പറയേണ്ടത്.
- Also Read സൗമ്യനായി ബിനോയ് മെരുങ്ങുമെന്ന് കരുതി; പക്ഷേ.. ഒടുവിൽ മുഖ്യമന്ത്രി ചോദിച്ചു, ‘ഇത്രയൊക്കെ വേണോ?’: അന്ന് വിട്ടു കൊടുക്കേണ്ടി വന്നു സിപിഎമ്മിന് ആ നാലാം സീറ്റ്!
ആശാവർക്കർമാർക്ക് സർക്കാർ നടത്തിയ പ്രഖ്യാപനം അപര്യാപ്തമാണ്. സമരത്തെ സർക്കാർ അധിക്ഷേപിക്കാനും അവഗണിക്കാനുമാണ് ശ്രമിച്ചത്. വനിതാ നേതാക്കൻമാരെ വ്യക്തിപരമായി അവഹേളിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയെങ്കിലും പരിഗണിക്കാൻ തയാറായത്. സമരത്തിന്റെ രീതിയിൽ മാറ്റമുണ്ടാകും. പ്രതിപക്ഷ പിന്തുണയോടെ സമരം തുടരും.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
ക്ഷേമ പെൻഷൻ 2500 ഉം റബർ താങ്ങുവില 250 ഉം ആക്കുമെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നാമമാത്രമായ വർധനവ് ജനങ്ങൾക്ക് സ്വീകാര്യമല്ല. സംസ്ഥാനത്തിന് പൈസയ്ക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ധനകാര്യമന്ത്രി പറയുന്നത്.
ശബരിമലയിൽ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിഎം ശ്രീ വിഷയത്തിന്റെ മറവിൽ ശബരി മല സ്വർണക്കൊള്ള മറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. English Summary:
KPCC President Criticizes CPM\“s Stance on PM Sree Scheme: Sunny Joseph criticizes CPM for its contradictory stand on the PM-SHRI scheme and National Education Policy, accusing them of electoral evasiveness and delaying tactics. |