ന്യൂഡൽഹി ∙ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പൊലീസ് ഇട്ട എഫ്ഐആറിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 17 ഓളം പെൺകുട്ടികളാണു സ്വാമിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈതന്യാനന്ദ സരസ്വതിയുടെ കൂടുതൽ ഹീനമായ പ്രവൃത്തികൾ പുറത്തായത്.
പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല. ക്യാമറയിലെ ദൃശ്യങ്ങൾ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടു. ഒപ്പം കുട്ടികളോട് ശുചിമുറിയിൽ പോകുന്നതിനെ കുറിച്ച് ചോദിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെൺകുട്ടികളോട് ചോദിച്ചു. രാത്രിയിൽ പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവാക്കിയിരുന്നു.Shafi Parambil, E.N. Sureshbabu, CPM Palakkad, Congress Protest, Kerala Politics, Political Controversy Kerala, Rahul Mamkootathil, Malayala Manorama Online News, Kerala Development, VD Satheesan Reaction, ഷാഫി പറമ്പിൽ, ഇ.എൻ. സുരേഷ് ബാബു, പാലക്കാട് സിപിഎം, രാഷ്ട്രീയ വിവാദം, കേരള രാഷ്ട്രീയം, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്
ചൈതന്യാനന്ദ സരസ്വതിയുടെ ഓഫിസിൽ നിന്നും പെൺകുട്ടികൾ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയിൽ കണ്ടതായും ഒരു പെൺകുട്ടി മൊഴി നൽകി. ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. വരിക്ക് നിർത്തിയ ശേഷം ചൈതന്യാനന്ദ പെൺകുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങൾ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങൾ ആരംഭിക്കാവൂ എന്നും നിർദേശം നൽകി. രാത്രികാലങ്ങളിൽ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെൺകുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാനും പെൺകുട്ടികളെ നിർബന്ധിപ്പിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിദ്യാർഥികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. ഹാജർ നൽകാതിരിക്കുക, ഉയർന്ന ഫീസ് വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തിൽ ചെയ്തിരുന്നത്. പീഡനങ്ങളെ കുറിച്ച് മുൻപ് പരാതി നൽകി സംഭവങ്ങൾ ജീവനക്കാർ ഇടപെട്ട് മൂടിവച്ചു.
(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Swami Chaithanyananda Saraswathi: Swami Chaithanyananda Saraswathi is facing serious allegations of sexual harassment after an FIR was filed against him. The investigation revealed disturbing details, including the installation of CCTV cameras in girls\“ hostel bathrooms and other inappropriate behavior towards students.  |